Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷരങ്ങൾ പറന്നെത്തി,...

അക്ഷരങ്ങൾ പറന്നെത്തി, അനുഭവസാക്ഷ്യവുമായി സോമി

text_fields
bookmark_border
തിരുവനന്തപുരം: വിലയേറിയ മറ്റെന്തിനെക്കാളും പുസ്തകങ്ങൾ മോഷണം പോകുന്ന നാട്ടിൽ അക്ഷരങ്ങൾ പറന്നെത്തിയതി​െൻറ അനുഭവസാക്ഷ്യവുമായാണ് ലോക കേരളസഭയിൽ കൊല്ലംകാരി സോമി സോളമനെത്തിയത്. പ്രവാസത്തിലൂടെ സ്വയം ഉരുകിത്തീരുന്നവരുടെ കഥകൾക്കിടയിൽ വേറിട്ട സാന്നിധ്യമെന്നനിലയിലാണ് സോമി കേരളസഭയിൽ ശ്രദ്ധേയയായതും. വിവാഹശേഷം കൊല്ലം പെരുമണ്ണില്‍നിന്ന് ഭർത്താവിനൊപ്പമാണ് ടാന്‍സാനിയയിലെ ദാറുൽ സലാം നഗരത്തിന് പ്രാന്തപ്രദേശത്തുള്ള കിച്ചൻഗനിയിൽ സോമി എത്തുന്നത്. ഇവിടെ ഏറ്റവും അമൂല്യ വസ്തുക്കളിലൊന്നാണ് പുസ്തകങ്ങള്‍. കാര്യമായ പ്രസാധക കമ്പനികളൊന്നുമില്ല. കുഞ്ഞുങ്ങളുടെ പഠനത്തിനും സൗകര്യങ്ങളൊന്നുമില്ല. ഭർത്താവി​െൻറ ജോലിസ്ഥലത്തേക്ക് സാധാരണ വീട്ടമ്മയുടെ വേഷത്തിലെത്തിയ സോമി സാമൂഹികപ്രവർത്തകയുടെ നിയോഗത്തിലേക്കുയർന്നത് വേഗത്തിലായിരുന്നു. ഭർത്താവി​െൻറ കമ്പനിയിലെ മറ്റ് ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നുകൊടുത്തുള്ള തുടക്കം വലിയൊരു സാമൂഹികമാറ്റത്തിന് വഴിമാറുന്നതാണ് പിന്നീട് ടാൻസാനിയൻ ഗ്രാമമായ കിച്ചൻഗനി കണ്ടത്. വായനക്കൂട്ടായ്മയുടെ പുതുവഴികള്‍ തുറന്നായിരുന്നു ഇടപെടൽ. കുട്ടികൾക്കുള്ള പുസ്തകങ്ങൾ എത്തിക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. സാമൂഹികമാധ്യമങ്ങളെ തന്നെയാണ് ഇതിനായി ആശ്രയിച്ചത്. ഫേസ്ബുക്കിലെ ഒരു പോസ്റ്റ് കൊണ്ടുമാത്രം കുട്ടികൾക്കായുള്ള 7000 പുസ്തകങ്ങൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ടാൻസാനിയയിലേക്ക് ഒഴുകിയും പറന്നുമെത്തി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എത്തിയത് ദുബൈയിൽനിന്നാണ്; 2000 എണ്ണം. അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, ഇംഗ്ലീഷ് ഭാഷ, ഗണിതം, കമ്പ്യൂട്ടർ എന്നിവയുമായി ബന്ധെപ്പട്ട പുസ്തകങ്ങളായിരുന്നു ലഭിച്ചത്. പ്രാദേശികഭാഷയായ സ്വാഹിലിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളും ഇവയിലുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴുപ്പിക്കപ്പെട്ടവര്‍ ചേക്കേറിയ സ്ഥലങ്ങളിലെ കുട്ടികള്‍ക്കായാണ് പുസ്തക സമാഹരണം നടത്തിയത്. തദ്ദേശീയരായ ചെറുപ്പക്കാർക്ക് പരിശീലനം നൽകി അവരെക്കൂടി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നുണ്ട്. ഇതിനിടെ പ്രാദേശിക ഭരണകൂടം വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി േസാമി പറഞ്ഞു. പറഞ്ഞുേകട്ടിരുന്ന ടാന്‍സാനിയയായിരുന്നില്ല താന്‍ കണ്ടതെന്നും ഏറെ സ്നേഹമുള്ളവരാണ് നാട്ടുകാരെന്നും സോമി പറയുന്നു. ഭര്‍ത്താവ് വില്‍കിന്‍സണും രണ്ടു കുട്ടികളും ത​െൻറ പ്രവര്‍ത്ത-ങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സോമി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story