Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടേക്​ ഒാഫിലൊതുങ്ങാത്ത ...

ടേക്​ ഒാഫിലൊതുങ്ങാത്ത ജീവിതുമായി യഥാർഥ നായികയും

text_fields
bookmark_border
തിരുവനന്തപുരം: 'സിനിമയിൽ കണ്ടതൊക്കെ എവിടെ, അനുഭവിച്ചത് അതിനെക്കാളൊക്കെ ഏറെ കടുപ്പമേറിയത്..' ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഒാർമകൾ പങ്കുവെക്കുേമ്പാൾ ഇേപ്പാഴും മെറീനക്ക് ഞെട്ടലാണ്. ലോക കേരളസഭയുടെ വേദിയില്‍ പ്രവാസജീവിതത്തി​െൻറ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക് ഒാഫ് എന്ന സിനിമക്ക് ജീവിതം കൊണ്ട് ഇതിവൃത്തമായി മാറിയ മെറീന ജോസ് എത്തിയത്. ഒപ്പം ഏഴാം ക്ലാസുകാരനായ മകനുമുണ്ട്. തിക്രീതിലെയും മൊസൂളിലെയുമെല്ലാം പേടി കനംതൂങ്ങുന്ന ദിനരാത്രങ്ങൾക്കൊടുവിൽ 45 നഴ്സുമാരടങ്ങുന്ന സംഘം ജീവിതത്തിലേക്ക് പറന്നുയർന്നത് ഇപ്പോഴും അവിശ്വസനീയതയോടെയാണ് ഒാർക്കുന്നതെന്ന് ഇവർ പറയുന്നു. ലോക കേരളസഭ തന്നെപ്പോലെയുള്ള നിരവധിപേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നേരത്തേ കൂട്ടായ്മയൊക്കെയുണ്ടായിരുന്നു. അവരിൽ പലരെക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല. പ്രവാസമവസാനിപ്പിച്ച് ഇറാക്കില്‍നിന്ന് മടങ്ങിയശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്‌സിങ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. തിരിച്ചെത്തിയശേഷം പലയിടങ്ങളിൽ ജോലിക്ക് ശ്രമിെച്ചങ്കിലും ഫലമുണ്ടായില്ല. പ്രവൃത്തി പരിചയമുണ്ടായിട്ടും എല്ലാവരും കുറഞ്ഞ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. തിക്രീതിൽ 21 ദിവസമാണ് മെറിൻ അടക്കമുള്ള 45 അംഗ സംഘം അപകടകരമായ സാഹചര്യത്തിൽ േജാലിയെടുത്തത്. തുടർന്ന് െഎ.എസ് സേനക്കൊപ്പം ജീവൻ പണയം വെച്ച് സാഹസികമായ 24 മണിക്കൂർ യാത്ര ചെയ്താണ് ഇവർ പുറത്തേക്കെത്തുന്നത്. 45 പേരിൽ 44 ഉം മലയാളികളായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story