Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസാനുഭവങ്ങൾ മലയാള​ ...

പ്രവാസാനുഭവങ്ങൾ മലയാള​ സാഹിത്യത്തെ സമൃദ്ധമാക്കി ^സച്ചിദാനന്ദൻ

text_fields
bookmark_border
പ്രവാസാനുഭവങ്ങൾ മലയാള സാഹിത്യത്തെ സമൃദ്ധമാക്കി -സച്ചിദാനന്ദൻ തിരുവനന്തപുരം: പ്രവാസജീവിതത്തിലൂടെ സ്വാംശീകരിച്ച അനുഭവങ്ങളുടെ വിസ്തൃതി മലയാള സാഹിത്യത്തെയും സംസ്കാരത്തെയും സമൃദ്ധമാക്കിയെന്നും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് പ്രവാസം പടർന്നതാണ് ഇതിന് അനുകൂല സാഹചര്യമൊരുക്കിയതെന്നും കവി സച്ചിദാനന്ദൻ. ലോക കേരളസഭേയാടനുബന്ധിച്ച് നിയമസഭ ബാങ്ക്വറ്റ് ഹാളിൽ 'പ്രവാസ ലോകത്തി​െൻറ വർത്തമാനം' വിഷയത്തിൽ നടന്ന ഒാപൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുപോയ നാടുകൾ മിത്തുകളായും ഗൃഹാതുരതയായും മാറുന്നതിനും മലയാളത്തിൽ ഉദാഹരണങ്ങളുണ്ട്. ലോകത്ത് എവിടെയായിരുന്നാലും മലയാളി സ്വത്വബോധത്തി​െൻറ ഒന്നാമത്തെ കൊടിയടയാളം ഭാഷാബോധമാണ്. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനവും കൈമാറലുകളുമാണ് മറ്റൊന്ന്. മതസൗഹാർദം പ്രവാസത്തിൽ പ്രകടമാണ്. അനീതിയുടെ ഏത് രൂപങ്ങളെയും ചോദ്യംചെയ്യാനുള്ള സ്വതസിദ്ധമായ നീതിബോധമാണ് മലയാളിയെ വ്യത്യസ്തമാക്കുന്ന മെറ്റാരു ഘടകം. ഇതി​െൻറ ഭാഗമായുള്ള സ്വാതന്ത്ര്യബോധവും നിർഭയത്വവും എല്ലാത്തിനെയും ഉൾക്കൊള്ളാനുള്ള കഴിവും ലോകത്ത് ഏത് കോണിലായാലും മലയാളിക്കുണ്ട്. ലാഭത്തിനപ്പുറം നീതിക്കും മനഃസംതൃപ്തിക്കും ഉൗന്നൽ നൽകിയുള്ള വികസന സങ്കൽപങ്ങളാണ് മലയാളി സാന്നിധ്യമറിയിച്ച ഇടങ്ങളിൽ കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ മോഡറേറ്ററായിരുന്നു. അനിത നായർ, സോമി സോളമൻ, മനു എസ്.പിള്ള, േജാർജ് ഗീവർഗീസ്, ജേക്കബ് ജോർജ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story