Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാലാവധി നീട്ടാൻ...

കാലാവധി നീട്ടാൻ പു​റ്റിങ്ങൽ കമീഷൻ സർക്കാറിന്​ കത്ത്​ നൽകി

text_fields
bookmark_border
കൊല്ലം: മൊഴിയെടുപ്പ് പൂർത്തിയാകാത്ത സാഹചര്യത്തിൽ ആറുമാസം കൂടി കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് ഗോപിനാഥൻ കമീഷൻ സർക്കാറിന് കത്ത് നൽകി. ആറ് മാസമായിരുന്നു കമീഷ​െൻറ കലാവധി. പിന്നീട് നീട്ടിനൽകിയ ആറ് മാസം ഫെബ്രുവരി 12ന് അവസാനിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് നടപടികൾ പൂർത്തിയാകാത്തതിനാൽ കാലാവധി ദീർഘിപ്പിക്കാൻ സർക്കാറിനെ സമീപിച്ചത്. കമീഷൻ ഇതുവരെ 120 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിൽ 86 പേർ കൊല്ലം, പരവൂർ മേഖലയിലുള്ളവരാണ്. ഈ മേഖലയിലെ 20 പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. 19, 27 തീയതികളിൽ കൊല്ലത്ത് വീണ്ടും നടക്കുന്ന സിറ്റിങ്ങിൽ ഇവരോട് ഹാജരാകാൻ നിർദേശംനൽകും. കൊല്ലം പൂരത്തി​െൻറ സംഘാടകരോടും സമീപ ജില്ലകളിലെ കലക്ടർമാരോടും ജില്ല പൊലീസ് മേധാവികളോടും ഈ ദിവസങ്ങളിൽ ഹാജരാകാൻ നിർദേശിക്കും. ആശ്രാമം െഗസ്റ്റ് ഹൗസിൽ വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ എട്ടുപേർ മൊഴിനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story