Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈബർ തട്ടിപ്പ്​:...

സൈബർ തട്ടിപ്പ്​: സഹകരണബാങ്കുകൾക്ക്​ ജാഗ്രത നി​ർദേശം

text_fields
bookmark_border
കൊല്ലം: സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും നിർദേശം. കോർപറേറ്റ് ഇൻറർെനറ്റ് ബാങ്കിങ് അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് അടിയന്തര ക്രമീകരണമൊരുക്കാനാണ് സഹകരണസംഘം രജിസ്ട്രാർ സഹകരണസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. കാസർകോട് ജില്ലയിലെ രണ്ട് സഹകരണബാങ്കുകളുടെ അക്കൗണ്ടുകളിൽനിന്ന് ഒരാഴ്ചക്കുള്ളിൽ രണ്ടുതവണയായി വിർച്വൽ കറൻസിയായ ബിറ്റ്േകായിനിലേക്ക് തുക മാറ്റപ്പെട്ട സംഭവത്തെതുടർന്നാണ് ജാഗ്രത നിർദേശം. സഹകരണബാങ്കുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി കേരള പൊലീസി​െൻറ സൈബർഡോമിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സൈബർ തട്ടിപ്പുകൾ ഒഴിവാക്കാനാവശ്യമായ മാർഗനിർദേശങ്ങൾ സഹകരണസ്ഥാപനങ്ങൾക്ക് നൽകണമെന്ന് അഭ്യർഥിച്ച് സൈബർഡോം നോഡൽ ഒാഫിസർ സഹകരണവകുപ്പിന് കത്ത് നൽകി. ഇതി​െൻറ അടിസ്ഥാനത്തിലാണ് സഹകരണസംഘം രജിസ്ട്രാർ ഇൻചാർജ് സി.എം. അേജയ്യ മോഹൻ ജാഗ്രതനിർദേശം പുറപ്പെടുവിച്ചത്. എല്ലാ ഇൻറർനെറ്റ് കോർപറേറ്റ് അക്കൗണ്ടുകളിലും ഒറ്റത്തവണ പാസ്വേർഡ് ലഭ്യമാക്കി ഇടപാടുകൾ നടത്തുന്നവിധം അടിയന്തര ക്രമീകരണമൊരുക്കണമെന്നതാണ് പ്രധാന നിർദേശം. ഇൻറർനെറ്റ് ബാങ്കിങ്ങുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നതിന് സോഫ്റ്റ്വെയർ വിദഗ്ധരുടെ സേവനം ആവശ്യമെങ്കിൽ അത് ലഭ്യമാക്കണം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചമൂലം സഹകരണബാങ്കുകൾക്കോ സംഘങ്ങൾക്കോ ഉണ്ടായാൽ അതി​െൻറ ഉത്തരവാദിത്തം ബന്ധപ്പെട്ട ഭരണസമിതിക്കും ചീഫ് എക്സിക്യൂട്ടീവിനുമായിരിക്കും. ൈസബർ സുരക്ഷ സംബന്ധിച്ച മാർഗനിദേശങ്ങൾ സഹകരണസ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ല ജോയൻറ് രജിസ്ട്രാർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്. ഷാജിലാൽ
Show Full Article
TAGS:LOCAL NEWS 
Next Story