Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമാണത്തിൽ...

നിർമാണത്തിൽ ക്രമക്കേടെന്ന്​; ​േറാഡ്​ നിർമാണം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
പത്തനാപുരം: പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മണയറ ചെളിക്കുഴി പത്തനാപുരം റോഡി​െൻറ നിർമാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. നിർമാണത്തില്‍ ക്രമക്കേടാരോപിച്ചാണ് നാട്ടുകാര്‍ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. 10 ലക്ഷം ചെലവിട്ടാണ് പണിയാരംഭിച്ചത്. മതിയായ ടാര്‍ ഉപയോഗിക്കാതെയാണ് നിർമാണം നടത്തിയതെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ ഭാഗത്തേക്കുള്ള യാത്ര ഏറെ ദുഷ്കരമായതിനെ തുടര്‍ന്നാണ് കുറച്ച് ഭാഗം കോണ്‍ക്രീറ്റിന് ഉള്‍പ്പെടെ തുക അനുവദിച്ചത്. നിലവിൽ കാല്‍നടയാത്ര പോലും ദുസ്സഹമാണ്. ടാര്‍ ഉപയോഗിക്കാതെ മണ്ണിട്ട് നിരത്തി മെറ്റല്‍ ചെയ്ത ഭാഗം ഇളക്കി ശരിയായ രീതിയില്‍ മെറ്റലിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story