Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ ജില്ല സമ്മേളനം ...

സി.പി.ഐ ജില്ല സമ്മേളനം കാട്ടാക്കടയിൽ 20 മുതൽ

text_fields
bookmark_border
കാട്ടാക്കട: സി.പി.ഐ ജില്ല സമ്മേളനം 20 മുതൽ 23 വരെ കാട്ടാക്കടയിൽ നടക്കും. 20ന് വൈകീട്ട് 6.15ന് കാട്ടാക്കടയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ആലംകോട് ലീലാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 21ന് വൈകീട്ട് മൂന്നിന് വളൻറിയർ മാർച്ച്, പൊതുയോഗം എന്നിവ നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 22ന് ദേവി ഒാഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 23ന് സമ്മേളനം സമാപിക്കുമെന്ന് ജില്ല സെക്രട്ടറി ജി.ആർ. അനിലും സ്വാഗതസംഘം ഭാരവാഹികളായ വിളപ്പിൽ രാധാകൃഷ്ണനും പള്ളിച്ചൽ വിജയനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story