Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്​ലിം ലീഗ്​...

മുസ്​ലിം ലീഗ്​ സായാഹ്​ന ധർണ

text_fields
bookmark_border
കുണ്ടറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ഞെക്കിക്കൊല്ലുകയാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനത്തിനെതിരെ മുസ്ലിം ലീഗ് കുണ്ടറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി വരവിള നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം മണക്കാട് നജ്മുദീൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് പി.എ. ഗഫൂർ ലബ്ബ, ട്രഷറർ മുഹമ്മദ് സിദ്ദീഖ്, വൈസ് പ്രസിഡൻറ് മുളക്കട അബ്ദുൽ സലാം, എം.എസ്.എഫ് ജില്ല പ്രസിഡൻറ് അംജിത് കുരീപ്പള്ളി, കേരളപുരം അബൂബക്കർ, കോയക്കുട്ടി സാഹിബ്, ജബ്ബാർ ചന്ദനത്തോപ്പ്, ബദറുദീൻ മാസ്റ്റർ, ഷെമീർ കുരീപ്പള്ളി, കുണ്ടറ മുജീബ്, ഷാഫി ഉസ്മാൻ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story