Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളികളുടെ ...

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, ജീവിതം, ജീവിതോപാദികൾ ഇവ സംരക്ഷിക്കുന്ന തരത്തിലുള്ള ശക്​തമായ നടപടികൾ ഉണ്ടാകണം ^കെ.പി. രാജേന്ദ്രൻ

text_fields
bookmark_border
മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, ജീവിതം, ജീവിതോപാദികൾ ഇവ സംരക്ഷിക്കുന്ന തരത്തിലുള്ള ശക്തമായ നടപടികൾ ഉണ്ടാകണം -കെ.പി. രാജേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം, തൊഴിൽ, ജീവനോപാദികൾ എന്നിവ സംരക്ഷിക്കുന്ന തരത്തിലുള്ള ശക്തമായ നിയമനിർമാണ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. സി.പി.െഎ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എ.െഎ.ടി.യു.സി ജില്ല കൗൺസിൽ സംഘടിപ്പിച്ച 'പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി, മത്സ്യ മേഖലകളെ സംരക്ഷിച്ച് നിലനിർത്തി മുന്നോട്ടുപോയാൽ മാത്രമേ കേരളത്തിലെ തൊഴിലില്ലായ്മ പരിഹാരം കാണുവാൻ കഴിയുകയുള്ളൂവെന്നും അേദ്ദഹം പറഞ്ഞു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ വിഷയം അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story