Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൻഷൻ പ്രായം 60...

പെൻഷൻ പ്രായം 60 ആക്കണം; ഫെറ്റോ ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 60 ആയി ഉയർത്തി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (ഫെറ്റോ) ധർണ നടത്തി. സംസ്ഥാന പ്രസിഡൻറ് പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 60 ആയി ഉയർത്തി 19 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള കേരളത്തിലെ ജീവനക്കാർ 56 വയസ്സിൽ വിരമിക്കണമെന്ന് പറയുന്നതിന് ന്യായീകരണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് െക.ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, എൻ.ജി.ഒ സംഘ് ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഗസറ്റഡ് ഒാഫിസേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻറ് ബി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. കാപ്ഷൻ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോ സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് ധർണ സംസ്ഥന പ്രസിഡൻറ് പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story