Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിനടിയിലെ...

കടലിനടിയിലെ പ്ലാസ്​റ്റിക്​ മാലിന്യം ശേഖരിച്ച്​ ശാസ്​​ത്രീയപഠനം നടത്തും

text_fields
bookmark_border
തിരുവനന്തപുരം: 'നമ്മുടെ സമുദ്രം നമ്മുെട ഭാവി' എന്ന ലക്ഷ്യം മുൻനിർത്തി കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും അതിന്മേൽ ശാസ്ത്രീയപഠനം നടത്താനും ഫ്രണ്ട്സ് ഒാഫ് മറൈൻ ലൈഫ് (എഫ്.എം.എൽ) സ്കൂബ കൊച്ചിൻ, കേരള സർവകലാശാല, അക്വാട്ടിക് ബയോളജി വകുപ്പ് എന്നിവർ കൈകോർക്കുന്നു. ഇതി​െൻറ ഭാഗമായി ഇന്നലെ രാവിലെ ഏഴ് മുങ്ങൽ വിദഗ്ധർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് കോവളം ലീല ബീച്ച് ഭാഗത്തെ കടലിനടിയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഒാഖി കാറ്റിനുേശഷം കടലിനടിയിൽ രൂപപ്പെട്ട വൻ മാലിന്യശേഖരത്തെ സാധൂകരിക്കുന്നതാണ് കടലിനടിത്തട്ടിലെ കാഴ്ചയെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ റോബർട്ട് പനിപ്പിള്ള പറഞ്ഞു. തീരത്തുനിന്ന് പത്ത് മീറ്റർ ആഴം വരെയുള്ള കടലിൽനിന്ന് ശേഖരിച്ച മാലിന്യങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണസാധനങ്ങൾ, പൊതിയാനുപയോഗിക്കുന്ന കവറുകൾ, പലതരം പ്ലാസ്റ്റിക് കവറുകൾ, സാനിറ്ററി നാപ്കിനുകൾ, ചെരിപ്പുകൾ, പി.വി.സി ഉൽപന്നങ്ങൾ തുടങ്ങി അജൈവമാലിന്യങ്ങളുടെ വൻശേഖരമാണ് ആദ്യപാദത്തിൽതന്നെ തീരേത്തക്ക് എത്തിച്ചത്. ഇവയെല്ലാം എഫ്.എം.എൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി തരംതിരിച്ചു. തുടർന്ന് അവ റീസൈക്കിൾ ചെയ്യുന്നതിന് എഫ്.എം.എല്ലി​െൻറ നേതൃത്വത്തിൽ ബന്ധപ്പെട്ട ഏജൻസികളെ ഏൽപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story