Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജെ.ഡി.യു യു.ഡി.എഫിൽ...

ജെ.ഡി.യു യു.ഡി.എഫിൽ തുടരും ^എ.എസ്​. രാധാകൃഷ്​ണൻ

text_fields
bookmark_border
ജെ.ഡി.യു യു.ഡി.എഫിൽ തുടരും -എ.എസ്. രാധാകൃഷ്ണൻ തിരുവനന്തപുരം: ജനതാദൾ (യു) യു.ഡി.എഫിൽ തുടരുമെന്ന് സംസ്ഥാന പ്രസിഡൻറ് എ.എസ്. രാധാകൃഷ്ണൻ. എൽ.ഡി.എഫിൽ ചേക്കാറാനുള്ള വീരേന്ദ്രകുമാറി‍​െൻറയും സ്തുതിപാഠകരുടെയും തീരുമാനം രാഷ്ട്രീയവഞ്ചനയാണ്. വ്യക്തിതാൽപര്യങ്ങൾക്ക് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ ജനമധ്യത്തിൽ താറടിക്കുന്ന നീക്കമാണ് നടക്കുന്നത്. അതിന് ജെ.ഡി.യുവി​െൻറ പേര് ദുരുപയോഗിക്കുന്നതിൽനിന്ന് വീരേന്ദ്രകുമാർ വിട്ടുനിൽക്കണമെന്ന് എ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പ്രവർത്തകരിൽ ഭൂരിഭാഗവും തദ്ദേശ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേരും യു.ഡി.എഫിൽ ഉറച്ചുനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എൽ.ഡി.എഫിലേക്ക് കൂറുമാറുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story