Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒപ്പം നിന്നാൽ...

ഒപ്പം നിന്നാൽ പൊതുവിദ്യാലയങ്ങൾ വളരുമെന്ന് ബി. സത്യൻ എം.എൽ.എ

text_fields
bookmark_border
കിളിമാനൂർ: ഒപ്പംനിന്നാൽ പൊതുവിദ്യാലയങ്ങൾ വളരുമെന്ന് ബി. സത്യൻ എം.എൽ.എ. പൊതുവിദ്യാഭ്യാസ സംരക്ഷണ ഭാഗമായി കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന 'ഒപ്പം' രക്ഷാകർതൃ ബോധവത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിളിമാനൂർ ബ്ലോക്കിലെ 73 വിദ്യാലയങ്ങളിൽ നിന്നായി 150 രക്ഷാകർത്താക്കൾ പങ്കെടുത്തു. വിദ്യാലയത്തി​െൻറ മികവുകൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷാകർത്താവി​െൻറ ഉത്തരവാദിത്തം, അക്കാദമിക് മാസ്റ്റർപ്ലാൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഭാഗങ്ങളിലായി ക്ലാസുകൾ നടന്നു. കിളിമാനൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തിലും 16ന് പഞ്ചായത്തുതലത്തിൽ രക്ഷാകർത്താക്കളുടെ ബോധവത്കരണ ക്ലാസുകൾ നടക്കും. ബ്ലോക്ക്തല രക്ഷകർതൃ പരിശീലനം കുറ്റിമൂട് ഗവ.എൽ.പി.എസിൽ ഉച്ചക്ക് 2.30ന് നടക്കും. തുടർന്ന് ഓരോ വിദ്യാലയങ്ങളിലും രക്ഷാകർത്താക്കളുടെ ശാക്തീകരണം 16 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക് മാസ്റ്റർപ്ലാൻ തയാറായിക്കൊണ്ടിരിക്കുന്നു. മൂന്നുവർഷംകൊണ്ട് ഓരോ വിദ്യാർഥിയിലും ഉണ്ടാവുന്ന അക്കാദമിക് മാറ്റങ്ങളുടെ വളരുന്ന രേഖയാണ് അക്കാദമി മാസ്റ്റർ പ്ലാനെന്ന് സംഘാടകർ പറഞ്ഞു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൽ. ശാലിനി, സർവശിക്ഷ അഭിയാൻ ജില്ല പ്രോജക്ട് ഓഫിസർ ബി. ശ്രീകുമാരൻ, എസ്. സുരേഷ് ബാബു, ട്രെയിനർമാരായ വൈശാഖ് കെ.എസ്, വിനോദ് ടി, എസ്. റാണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story