Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ സന്ദേശവുമായി കബഡി മത്സരം

text_fields
bookmark_border
കൊല്ലം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രചാരണാർഥം എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കബഡി മത്സരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പരവൂർ എസ്.എൻ.വി.ജി ഹൈസ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഡെപ്യൂട്ടി എക്ൈസസ് കമീഷണർ എൻ.എസ്. സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 19 വയസ്സിൽ താഴെയുള്ളവരെ പെങ്കടുപ്പിച്ചാണ് മത്സരം. വനിത ടീമുകളുടെയും 100 കിലോ ഗ്രാമിന് മുകളിൽ ഭാരമുള്ള പുരുഷ ടീമുകളുടെയും സൗഹൃദമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി ഒല്ലാൽ ജങ്ഷനിൽനിന്ന് ലഹരിവിരുദ്ധ സന്ദേശ ഘോഷയാത്ര ആരംഭിക്കും. കബടി മത്സരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് െക. ജഗദമ്മ ഉദ്ഘാടനം ചെയ്യും. പരവൂർ നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് അധ്യക്ഷത വഹിക്കും. ലഹരിവിരുദ്ധ സന്ദേശ േഘാഷയാത്ര ഡോ.എസ്. കാർത്തികേയൻ ഉദ്ഘാടനം െചയ്യും. മേയർ വി. രാജേന്ദ്രബാബു ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജി.എസ്. ജയലാൽ എം.എൽ.എ സമ്മാനവിതരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story