മുത്തലാഖ്​ ബിൽ: സർക്കാർ ദുശ്ശാഠ്യം വെടിയണം ^കെ.എം.വൈ.എഫ്​

05:24 AM
13/01/2018
മുത്തലാഖ് ബിൽ: സർക്കാർ ദുശ്ശാഠ്യം വെടിയണം -കെ.എം.വൈ.എഫ് കൊല്ലം: അനാവശ്യ ധിറുതിപിടിച്ച് മുത്തലാഖ് ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഗൂഢ നീക്കത്തി​െൻറ ഭാഗമാണെന്നും സർക്കാർ ദുശ്ശാഠ്യം വെടിയണമെന്നും കെ.എം.വൈ.എഫ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജംഇയ്യത്ത് സുവർണ ജൂബിലി ഹാളിൽ കെ.എം.വൈ.എഫ് ജില്ല പ്രസിഡൻറ് കണ്ണനല്ലൂർ നാഷിദ് ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കുറിഞ്ചിലക്കാട് നവാസ് മന്നാനി, തേവലക്കര ജെ.എം. നാസറുദ്ദീൻ, ഹുസൈൻ മന്നാനി, ശാക്കിർ ഹുസൈൻ ദാരിമി, ഷാഹുൽ ഹമീദ് മുസ്ലിയാർ, നിസാം കുന്നത്ത്, അൻസർ കുഴിവേലിൽ, ഫസിൽ, സലാഹുദ്ദീൻ ഉവൈസി, ഷിബുഖാൻ, യൂസുഫുൽ ഹാദി, റാഷിദ് പേഴുംമൂട്, ഹാരീസ് മന്നാനി െതാടിയൂർ, അക്ബർഷ മൈലാപ്പൂർ, ത്വാഹ അബ്റാരി, തേവലക്കര ബദറുദ്ദീൻ, സിദ്ദീഖ് മുസ്ലിയാർ ചാത്തന്നൂർ, അനസ് മന്നാനി എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ എ.വൈ. ഷിജു റിേട്ടണിങ് ഒാഫിസറായി നടന്ന ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിൽ കണ്ണനല്ലൂർ നാഷിദ് ബാഖി (പ്രസി), അനസ് മന്നാനി, ഫസിലുദ്ദീൻ, എ.ജെ. സലാഹുദ്ദീൻ ഉവൈസി (വൈസ് പ്രസി), തേവലക്കര ജെ.എം. നാസറുദ്ദീൻ (ജന. സെക്ര), റാഷിദ് പേഴുംമൂട്, അക്ബർഷ മൈലാപ്പൂര്, നൗഷാദ് കോട്ടൂർ (ജോയൻറ് സെക്ര), നുജുമുദ്ദീൻ തടിക്കാട് (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
COMMENTS