കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

05:24 AM
13/01/2018
ഓച്ചിറ: ഓച്ചിറ ശ്രീനാരായണ കര്‍മവേദിയുടെ മൂന്നാമത് . 2015, 16, 17 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാള നോവലുകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 25,001 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും കൃതികള്‍ നിർദേശിക്കാം. അവാര്‍ഡിന് നിര്‍ദേശിക്കുന്ന പുസ്തകത്തി​െൻറ രണ്ട് പ്രതികള്‍ അടക്കം ഫെബ്രുവരി 28ന് മുമ്പ് പ്രഫ. ജി. സുശ്രുതൻ, പ്രസിഡൻറ്, ശ്രീനാരായണ കർമവേദി, പായിക്കുഴി, ഓച്ചിറ പി.ഒ പിന്‍: 690526 വിലാസത്തില്‍ അപേക്ഷ ലഭിച്ചിരിക്കണം. നോവലിസ്റ്റ് കെ. സുരേന്ദ്ര​െൻറ ജന്മനാടായ ഓച്ചിറയില്‍ ഏപ്രിലില്‍ പുരസ്‌കാരസമര്‍പ്പണം നടത്തും. ഫോൺ: 9744159886.
COMMENTS