ബൈപാസ്​: വെള്ളക്കെട്ട്​ പരിഹരിക്കാൻ ഒാട നിർമിക്കണം

05:24 AM
13/01/2018
കൊല്ലം: ബൈപാസ് കടന്നുപോകുന്ന പുതുക്കുളത്ത്, പൂവങ്ങൽ കിഴക്കതിൽ, നമ്പിയഴികം, കുഴിക്കാട്ടിൽ എന്നിവിടങ്ങളിലെ 350ഒാളം വീടുകളിൽ മഴക്കാലത്ത് വെള്ളംകയറുന്നതിന് പരിഹാരംകാണാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ അജിത്കുമാർ ആവശ്യപ്പെട്ടു. പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന്അദ്ദേഹം അറിയിച്ചു. 'നാലുചക്ര വാഹനമുള്ള ഭിന്നശേഷിക്കാർക്ക് ബി.പി.എൽ കാർഡ് നൽകണം' കൊല്ലം: നാലുചക്ര വാഹനമുള്ളവർ ബി.പി.എൽ റേഷൻ കാർഡുകൾ കൈവശംവെക്കാൻ പാടിെല്ലന്ന സർക്കാർ ഉത്തരവിൽനിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്നും അവശത പരിഗണിച്ച് എല്ലാ ഭിന്നശേഷിക്കാർക്കും ബി.പി.എൽ റേഷൻ കാർഡുകൾ അനുവദിക്കണമെന്നും വികലാംഗ ഏകോപനസമിതി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ അവഗണിക്കുന്ന നിയമങ്ങൾ നടപ്പിൽവരുത്തുന്നതിൽ സംസ്ഥാന സെക്രട്ടറി എം. സിയാദ് പ്രതിഷേധിച്ചു. പ്രസിഡൻറ് പോരുവഴി ഒാമനക്കുട്ട​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിദ്ധാർഥൻപിള്ള, മാത്യു ജേക്കബ്, ആൻസി, അജിത, രഘുനാഥൻ, രജിത്ത് എന്നിവർ സംസാരിച്ചു.
COMMENTS