Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎ.എം.എ...

​െഎ.എം.എ മാലിന്യപ്ലാൻറ്​ സ്​ഥാപിക്കാൻ അനുവദിക്കില്ലെന്ന്​ ബി.ജെ.പി

text_fields
bookmark_border
പാലോട്: താന്നിമൂട്ടിൽ വനത്തിനകത്ത് ആശുപത്രി മാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണ് ഐ.എം.എ മാലിന്യ പ്ലാൻറ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിൽനിന്ന് ഐ.എം.എയും സർക്കാറും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്നിമൂട്ടിലെ നിർദിഷ്ടസ്ഥലവും സമരപ്പന്തലും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് അനുമതിനൽകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വർഷം മുഴുവൻ ജലലഭ്യതയുള്ള ഈ സ്ഥലം ആനയുടെ പ്രജനന കേന്ദ്രവും അപൂർവ സസ്യജാലങ്ങളാൽ സമ്പന്നവുമാണ്. യുനെസ്കോ പൈതൃക പട്ടികയിൽ പെടുത്തിയ സ്ഥലമാണ്. തിരുവനന്തപുരം ജില്ലക്ക് കുടിവെള്ളം കിട്ടുന്ന പ്രധാന ജലസ്രോതസ്സുമാണ് ഈ പ്രദേശം. ഗാഡ്ഗിൽ,-കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ ഈ പ്രദേശത്തി‍​െൻറ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ഇത്തരത്തില്‍ പ്രാധാന്യമുള്ള സ്ഥലം മാലിന്യ പ്ലാൻറിനായി കണ്ടെത്തിയത് ദുരൂഹമാണ്. പാരിസ്ഥിതികാഘാത പഠനം എന്ന പേരിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുണ്ടാക്കി ജനങ്ങളെ ഐ.എം.എ പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല അധ്യക്ഷൻ അഡ്വ എസ്. സുരേഷ്, ജില്ല വൈസ് പ്രസിഡൻറ് മലയിൻകീഴ് രാധാകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ബിജു ബി. നായർ, മണ്ഡലം പ്രസിഡൻറ് വെള്ളയംദേശം അനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇരവുപാലം ജങ്ഷനിലുള്ള സമരപ്പന്തലിലെത്തിയ കുമ്മനത്തിന് സമരസമിതി നേതാക്കൾ നിവേദനംനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story