Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാരാഷ്​ട്ര ദലിത്...

മഹാരാഷ്​ട്ര ദലിത് പോരാട്ടത്തിെൻറ കുരുക്ഷേത്രഭൂമി –പി. രാമഭദ്രൻ

text_fields
bookmark_border
കൊല്ലം: അനുഭവങ്ങളുടെ തീക്ഷ്ണമായ ചൂടേറ്റ് പിടഞ്ഞുയർന്ന ദലിതർ അവരുടെ വർഗബോധത്തെ ആത്മാവിൽ ഏറ്റെടുത്ത് ജീവന്മരണ പോരാട്ടത്തി​െൻറ കുരുക്ഷേത്ര ഭൂമിയായി മഹാരാഷ്ട്രയെ മാറ്റിയ കാഴ്ചയാണ് ലോകം ദർശിച്ചതെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. രാജ്യവ്യാപകമായി ഉയർന്നുവരുന്ന ദലിത് മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സമിതി ചിന്നക്കടയിൽ സംഘടിപ്പിച്ച 'ഐക്യദാർഢ്യ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റ് കുറക്കാൻ കഴിഞ്ഞത് ദലിത് മുന്നേറ്റത്തി​െൻറ ഫലമായാണ്. മുസ്ലിം വോട്ടുകൂടി സമാഹരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽനിന്ന് തെറിക്കുമായിരുന്നു. സംഗമത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story