ലോക കേരളസഭ അംഗങ്ങളുടെ നാമനിർദേശം വിവാദത്തിൽ; അന്വേഷണം നേരിടുന്നവരും പട്ടികയിൽ

05:24 AM
13/01/2018
* ഗൾഫിൽനിന്ന് 63 അംഗങ്ങൾ * സി.പി.എം സംഘടനകൾക്ക് ഉയർന്ന പ്രാതിനിധ്യം തിരുവനന്തപുരം: ലോക കേരളസഭ അംഗങ്ങളായി നാമനിർദേശം ചെയ്യപ്പെട്ടവരെ ചൊല്ലിയും വിവാദം. വിവിധ കേസുകളിൽ അന്വേഷണം നേരിടുന്നവരെയും കടലാസ് സംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെയും സഭ അംഗങ്ങളായി സർക്കാർ നാമനിർദേശം ചെയ്തെന്നാണ് പരാതി. പ്രവാസി വ്യവസായിയും ഹോളിഡെയ്സ് ഗ്രൂപ് ചെയർമാനുമായ സി.സി. തമ്പിയെ സഭാംഗമായി ഉൾപ്പെടുത്തിയത് ഇതിനകം വിവാദമായി. ഇദ്ദേഹം എൻഫോഴ്സ്മ​െൻറ് അന്വേഷണം നേരിടുന്നയാളാണ്. ആസ്ട്രേലിയയിൽനിന്നുള്ള അംഗത്തി​െൻറ നാമനിർദേശവും വിമർശനവിധേയമായിട്ടുണ്ട്. ഇവിടെയുള്ള പ്രബല സംഘടനകളുടെ പ്രതിനിധികളെ ഒഴിവാക്കി കടലാസ് സംഘടനാ പ്രതിനിധിയെ നാമനിർദേശം ചെയ്തതിനെതിരെ ആസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ തിരുവല്ലം ഭാസി പരസ്യമായി രംഗത്തുവന്നു. അതേസമയം, ഗൾഫിൽനിന്നുള്ള അംഗങ്ങളിൽ സി.പി.എം അനുകൂല സംഘടനാ പ്രതിനിധികൾക്കും സഹയാത്രികർക്കുമാണ് ഉയർന്ന പ്രാതിനിധ്യം ലഭിച്ചത്. നിയമസഭാംഗങ്ങൾ, കേരളത്തിൽനിന്നുള്ള ലോക്സഭ, രാജ്യസഭ അംഗങ്ങൾ എന്നിവർ ലോക കേരളസഭയിലും അംഗങ്ങളാണ്. ഇതിന് പുറമെയുള്ളവരെയാണ് സർക്കാർ നാമനിർദേശം ചെയ്തത്. വ്യവസായ പ്രമുഖർ ഒഴികെ ഗൾഫ് മേഖലയിൽ നിന്നുമാത്രം 63 അംഗങ്ങൾ ലോക കേരളസഭയിൽ അംഗങ്ങളാണ്. ഗൾഫ് മേഖലയിൽനിന്ന് സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ: കൊച്ചുകൃഷ്ണൻ, കെ.എൽ. ഗോപി ചേലക്കര, കെ.ബി. മുരളി, ആർ.പി. മുരളി, സൈമൺ സാമുവൽ, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, ഇ.കെ. സലാം, ആശ ശരത്, ഷംസീർ വയലിൽ, സി.സി. തമ്പി, വൈ.എ. റഹീം, പി.കെ. അഷ്റഫ്, ഒ.വി. മുസ്തഫ, െഎസക് ജോൺ, ഒ.വി. മുസ്തഫ സഫീർ, ഡോ. പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, മഹാദേവൻ വാഴശ്ശേരിൽ, സജിത് കുമാർ, കെ. സന്തോഷ്, വി.കെ. മുഹമ്മദ് അഷ്റഫ്, ഷെരീഫ് കുഞ്ഞ്, ജോർജ് വർഗീസ്, വി.കെ. അബ്ദുൽ റഉൗഫ്, കെ.പി.എം. സാദിഖ് വാഴക്കാട്, പി.ടി. മൻസൂർ, എൻ.കെ. കുഞ്ഞമ്മദ്, ആൽബിൻ ജോസഫ്, കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വെങ്ങാട്ട്, അബ്ദുൽ വാഹിദ്, വി.ടി. വിനോദൻ, എ.കെ. പവിത്രൻ, പി.എം. ജാബിർ, പി. മുഹമ്മദലി, അഹമ്മദ് റഇൗസ്, ഹബീബ് റഹ്മാൻ, സിദ്ധീഖ് ഹസൻ, കെ.കെ. ശങ്കരൻ, സി.കെ. മേനോൻ, സി.വി. റപ്പായി, സാം ബഷീർ, ശംസുദ്ദീൻ പൂക്കർ, ജോൺ ഗിൽബർട്ട്, ജോസ് ജോർജ് കോലത്ത്, സാം പൈനാംമൂട്, വർഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീൻ കണ്ണേത്ത്, എൻ. അജിത്കുമാർ, തോമസ് മാത്യു കടവിൽ, ശ്രീലാൽ, ബാബു ഫ്രാൻസിസ്, പി. സുബൈർ, പി.വി. രാധാകൃഷ്ണപിള്ള, വർഗീസ് കുര്യൻ, സി.വി. നാരായണൻ, നജീബ്, സോമൻ േബബി, എസ്.വി. ജലീൽ, രാജു കല്ലുമ്പുറം, ബിജു മലയിൽ, മറീന ജോസ്.
COMMENTS