പ്രതിഭാസംഗമം 2018

05:24 AM
13/01/2018
കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും രവീന്ദ്രൻ മാസ്റ്ററെ അനുസ്മരിക്കുന്നതിനുമായി സംഘടിക്കുന്ന 'കലാമാമാങ്കം'- പ്രതിഭാസംഗമം 22ന് ആരംഭിക്കും. സമാപന ദിവസമായ 26ന് നടക്കുന്ന സാംസ്കാരികസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സീരിയൽ താരങ്ങളും സാംസ്കാരിക നായകരും പങ്കെടുക്കും. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ അണിനിരത്തി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ 12 മുതല്‍ ആരംഭിച്ച് 18ന് അവസാനിക്കുമെന്ന് സംഘാടകസമിതി കൺവീനർ പി. അനിൽകുമാർ അറിയിച്ചു. ഇതുസംബന്ധിച്ച ചേർന്ന യോഗത്തിൽ പ്രസിഡൻറ് എസ്. നളിനിയമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സാബു എബ്രഹാം പരിപാടി വിശദീകരണം നടത്തി. ജനപ്രതിനിധികൾ, സന്നദ്ധസംഘടന പ്രവർത്തകർ, രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
COMMENTS