Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്നേറ്റി...

കന്നേറ്റി ശ്രീനാരായണഗുരു പവലിയൻ തുറന്നു

text_fields
bookmark_border
കൊല്ലം: ശ്രീനാരായണ േട്രാഫി ജലോത്സവത്തിലൂടെ ശ്രദ്ധേയമായ കന്നേറ്റി കായലി​െൻറ ടൂറിസം സാധ്യതകൾക്ക് പ്രതീക്ഷപകർന്ന് പവലിയ​െൻറയും കായലോര ടൂറിസത്തി​െൻറയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ജില്ലയിൽ 27 കോടിയുടെ ടൂറിസം പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ച് വൻ ടൂറിസം പദ്ധതി സർക്കാറി​െൻറ പരിഗണനയിലാണ്. കന്നേറ്റി, വട്ടക്കായലുകളുടെ ടൂറിസം സാധ്യതകളെ ഇതുമായി ബന്ധിപ്പിക്കും. കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് കന്നേറ്റി പവലിയനിൽനിന്ന് ഹൗസ്ബോട്ട് അടക്കമുള്ള ബോട്ടിങ് ഇതി​െൻറ ഭാഗമായിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ശ്രീനാരായണ ജലോത്സവത്തിന് നേരത്തെ സർക്കാർ അനുവദിച്ച സഹായം ഒരുലക്ഷം എന്നത് നാലു ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. കന്നേറ്റി ജലോത്സവത്തിന് കൂടുതൽ സഹായം സർക്കാർ നൽകും. ടൂറിസം പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം അനുവദിക്കാനാവില്ല. ഭരണാനുമതി ലഭിച്ചതിന് ശേഷവും ഭൂമിയുടെ ഉടമസ്ഥാവകാശത്തി​െൻറ പേരിലും മറ്റ് കാരണങ്ങൾ കൊണ്ടും പദ്ധതി നിർവഹണം നീളുന്നത് കെടുകാര്യസ്ഥതയാണ്. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ടൂറിസം രംഗത്ത് മുന്നേറാൻ കഴിയൂയെന്ന് മന്ത്രി പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story