Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടൂറിസം വികസനത്തിന്...

ടൂറിസം വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾ സജീവമായി ഇടപെടണം ^കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
ടൂറിസം വികസനത്തിന് തദ്ദേശ സ്ഥാപനങ്ങൾ സജീവമായി ഇടപെടണം -കടകംപള്ളി സുരേന്ദ്രൻ ചവറ: ടൂറിസം വികസനത്തി​െൻറ അനന്തസാധ്യതകൾ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഈ രംഗത്ത് സജീവമായി ഇടപെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചവറയിൽ ടൂറിസം പ്രമോഷൻ കൗൺസിൽ നടപ്പാക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രദേശവാസികൾക്ക് കൂടി ഗുണകരമാകുന്നതാകണം ടൂറിസം വികസനം. അതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രയോജനം ചെയ്യും. വിനോദ സഞ്ചാര മേഖലയിൽ മൗലികമായ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. വടക്കൻ മലബാറിലെ സാധ്യതകൾ കണക്കിലെടുത്ത് 600 കോടിയുടെ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലയിൽ 27 കോടി രൂപയുടെ പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ജടായു പാറയിലെ വിനോദസഞ്ചാര പദ്ധതി കൂടി യാഥാർഥ്യമാകുന്നതോടെ ജില്ല ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻ. വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി പിള്ള, പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാലിനി, എസ്. ശോഭ, കെ.എ. നിയാസ്, ജെ. അനിൽ , ഹസീന, മിനി, കറുകത്തല ഇസ്മയിൽ, സുധാകുമാരി, ആർ. രവി, ജി. മുരളീധരൻ, കോലത്ത് വേണുഗോപാൽ, ജസ്റ്റിൻ ജോൺ, വെറ്റമുക്ക് സോമൻ, എം.എ. കബീർ, ഡി. രാജ് കുമാർ എന്നിവർ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story