Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.എൽ.എഫ്​ ഫ്ലാറ്റ്​...

ഡി.എൽ.എഫ്​ ഫ്ലാറ്റ്​ സമുച്ചയം പൊളിക്കേ​െണ്ടന്ന വിധി: പുനഃപരിശോധന ഹരജി നൽകണമെന്ന് സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: നിയമവിരുദ്ധമായി നിർമിക്കപ്പെട്ട ചെലവന്നൂരിലെ ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയം പൊളിക്കേെണ്ടന്ന സുപ്രീംകോടതിവിധിയിൽ പുനഃപരിശോധന ഹരജി നൽകാൻ സംസ്ഥാന സർക്കാറും തീരദേശ പരിപാലന അതോറിറ്റിയും തയാറാകണമെന്ന് വി.എം. സുധീരൻ. വിധിയെത്തുടർന്ന് ഉണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൂടുതൽ ഫലപ്രദമായി കൊണ്ടുവരേണ്ടതുണ്ട്. അടിയന്തരമായി ഇതിനുവേണ്ട നടപടി സ്വീകരിക്കണം. ഇതുപോലെ പിഴയടച്ച് കുറ്റകൃത്യങ്ങളെ ക്രമപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകുന്നത് നിയമവ്യവസ്ഥയെ തന്നെ അർഥശൂന്യമാക്കും. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ തീരദേശ പരിപാലന അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച വന്നു. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story