Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസജി ബഷീറിനെ കെൽപാം...

സജി ബഷീറിനെ കെൽപാം എം.ഡി സ്​ഥാനത്തുനിന്ന്​ നീക്കി

text_fields
bookmark_border
തിരുവനന്തപുരം: സജി ബഷീറിനെ കെൽപാം മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കി. അഡ്വക്കറ്റ് ജനറലി​െൻറ നിയമോപദേശം പരിഗണിച്ച് വ്യവസായമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. സജി ബഷീർ വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ആളെന്നും നിയമനം ചട്ടവിരുദ്ധമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതേകുറിച്ച് പരിശോധിക്കാൻ മന്ത്രി എ.സി. മൊയ്തീൻ നിർദേശം നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. കരകൗശല വികസന കോർപറേഷൻ എം.ഡി മനോജിന് പകരം ചുമതല നൽകി. സജി ബഷീറിന് പകരം നിയമനം നൽകിയിട്ടില്ല. സജി ബഷീർ അഞ്ച് വിജിലൻസ് അന്വേഷണങ്ങളും 28 ത്വരിത പരിശോധനയും നേരിടുന്നതായി നിയമോപദേശത്തിൽ സൂചനയുണ്ട്. സി.ബി.െഎ അന്വേഷണത്തിലേക്കും വിഷയം പോവുകയാണ്. അവിഹിത സമ്പാദ്യ വിനിയോഗം സാധ്യത സംബന്ധിച്ചും നിയമോപദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story