Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌റ്റേ ബസുകളുടെ...

സ്‌റ്റേ ബസുകളുടെ ചില്ലുകൾ എറിഞ്ഞുതകർത്തു

text_fields
bookmark_border
ചവറ: സർവിസ് കഴിഞ്ഞ് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി സ്റ്റേബസുകളുടെ ചില്ലുകൾ എറിഞ്ഞുതകർത്ത നിലയിൽ. കഴിഞ്ഞദിവസം രാത്രി രണ്ടോടെയാണ് സംഭവം. തെക്കുംഭാഗം ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളുടെ ചില്ലുകളാണ് എറിഞ്ഞുതകർത്തത്. സംഭവത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് കരുതുന്നു. സംഭവം നടന്നയുടൻ തെക്കുംഭാഗം പൊലീസിൽ വിവരം അറിയിച്ചിട്ടും എത്താൻ താമസിച്ചതായി ആരോപണമുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ സ്‌റ്റേ സർവിസുകള്‍ നിർത്തിെവക്കുമെന്ന് ജീവനക്കാർ പറയുന്നു. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന സ്‌റ്റേ സർവിസ് സാമൂഹികവിരുദ്ധരുടെ അക്രമംമൂലം നിര്‍ത്തലാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. തെക്കുംഭാഗത്ത് മുമ്പും കെ.എസ്.ആർ.ടി.സി ബസുകൾക്കും ജീവനക്കാർക്കും നേരെ അക്രമം നടന്നിട്ടുണ്ട്. കഞ്ചാവ് ലഹരിയിൽ യുവാവി​െൻറ പരാക്രമം; മൂന്നുപേര്‍ക്ക് പരിക്ക് പത്തനാപുരം: കഞ്ചാവ് ലഹരിയിൽ യുവാവ് നടത്തിയ പരാക്രമത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. മൂന്ന് വാഹനങ്ങളും തകര്‍ത്തു. പുത്തന്‍പുര തെക്കേതില്‍ മാര്‍ഷല്‍ എന്ന ചിമ്പു(28)വാണ് പ്രദേശത്ത് പരാക്രമം നടത്തിയത്. കുണ്ടയം തെക്കുവിളയില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. തെക്കുവിള തെങ്ങുവിള വീട്ടില്‍ രതീഷ് എസ്‌. നായര്‍ (35), ഐഷാ മന്‍സിലില്‍ ഷാജി (37), ഷെജി മന്‍സിലില്‍ ഷെജീര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടിവാള്‍ കൊണ്ടുള്ള വേട്ടേറ്റ് ഷാജിയുടെ ഇടതുകൈയിലെ വിരൽ അറ്റുപോയി. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ഷെജീര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലോട്ടറി വില്‍പന തൊഴിലാളിയായ ഷാജിയുടെ ഇരുചക്രവാഹനം കത്തിക്കുകയും ഷെജീറി​െൻറ ഉടമസ്ഥതയിലുളള ടെമ്പോ ട്രാവലറി​െൻറയും ആദംകോട് സ്വദേശി ബിജുവി​െൻറ ഉടമസ്ഥതയിലുള്ള ടിപ്പറി​െൻറയും ചില്ലുകളും മാര്‍ഷല്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തു. അഗ്നിക്കിരയാക്കിയ ഇരുചക്രവാഹനത്തില്‍ രണ്ട് ലക്ഷത്തോളം രൂപയും ഉണ്ടായിരുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുന്നിക്കോട് സ്വദേശിയായ യുവാവ് നാല് മാസം മുമ്പാണ് കുണ്ടയം തെക്കുവിള പ്രദേശത്ത് താമസത്തിെനത്തിയത്. ഇയാളുടെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നതായും ആക്ഷേപമുണ്ട്. കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിലുള്ള വിരോധത്താലാണ് ഇയാള്‍ അതിക്രമം നടത്തിയതത്രെ. പ്രതി ഒളിവിലാണ്. അക്രമത്തിനുപയോഗിച്ച വടിവാള്‍ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. പത്തനാപുരം സി.ഐ അന്‍വറിനാണ് അന്വേഷണച്ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story