റോഡ്സ് ആൻഡ്​ ബ്രിഡ്ജസ് ​ ജീവനക്കാര്‍ക്ക് ശമ്പള കമീഷന്‍ ആനുകൂല്യ കുടിശ്ശിക നൽകും

05:24 AM
13/01/2018
തിരുവനന്തപുരം: റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള കമീഷന്‍ ആനുകൂല്യങ്ങളുടെ 2014 ജൂലൈ ഒന്നുമുതലുള്ള കുടിശ്ശിക നല്‍കാൻ മന്ത്രിസഭായോഗംതീരുമാനിച്ചു. കേരള ഹൈകോടതിയില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസിലേക്ക് സ്പെഷല്‍ ഗവ. പ്ലീഡറായി എം.എ. ആസിഫിനെയും സീനിയര്‍ ഗവ. പ്ലീഡറായി വി.കെ. ഷംസുദീനെയും ഗവ. പ്ലീഡറായി ജി. രഞ്ജിതയെയും നിയമിക്കും. ഹൈകോടതിയില്‍ നിലവിലെ ഒഴിവില്‍ സീനിയര്‍ ഗവ. പ്ലീഡറായി എം.കെ. സുകുമാരനെ (കോഴിക്കോട്) നിയമിക്കാനും തീരുമാനിച്ചു.
COMMENTS