Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനപക്ഷ സിവിൽ...

ജനപക്ഷ സിവിൽ സർവിസിനായി അണിചേരുക ^എൻ.ജി.ഒ യൂനിയൻ

text_fields
bookmark_border
ജനപക്ഷ സിവിൽ സർവിസിനായി അണിചേരുക -എൻ.ജി.ഒ യൂനിയൻ കൊല്ലം: ജനപക്ഷ സിവിൽ സർവിസിനായി സർക്കാർ ജീവനക്കാർ അണിചേരണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ കൊല്ലം ടൗൺ ഏരിയ വാർഷിക സമ്മേളനം. ഏരിയ പ്രസിഡൻറ് ജി. സജികുമാർ പതാക ഉയർത്തിയതോടെ സമ്മേളനനടപടി ആരംഭിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഒാമനക്കുട്ടൻ, ജില്ല സെക്രട്ടറി ബി. അനിൽകുമാർ, ജില്ല പ്രസിഡൻറ് ജി. ധന്യ, ബി. സോളമൻ, വി. പ്രേം, ജില്ല ട്രഷറർ ബി. പ്രശോഭദാസ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി.ആർ. അജു, എ. അജി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. ഏരിയ ട്രഷറർ സുഭാഷ് ചന്ദ്രൻ വരവ് ചെലവ് കണക്കുകളും ജോയൻറ് സെക്രട്ടറിമാരായ കണ്ണൻ എസ്.സുജിത്കുമാർ എന്നിവർ യഥാക്രമം രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം എന്നിവയും അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. സജികുമാർ (പ്രസി), എസ്. ഷാഹിർ (സെക്ര), എസ്. സുബാഷ് ചന്ദ്രൻ (ട്രഷ), ആർ. ശിവപ്രസാദ്, ബി. സുധർമ(വൈസ് പ്രസി), എസ്. കണ്ണൻ, എസ്. സുജിത്കുമാർ (ജോ. സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story