Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ കലണ്ടർ...

ആരോഗ്യ കലണ്ടർ പ്രകാശനംചെയ്തു

text_fields
bookmark_border
കുളത്തൂപ്പുഴ: ശുചീകരണവും ആരോഗ്യ ബോധവത്കരണ മുന്നറിയിപ്പ് സൂചന വാചകങ്ങളും ഉൾപ്പെടുത്തി വിവിധ വാർഡ് തല ശുചീകരണ സമിതികൾ സംയുക്തമായി തയാറാക്കിയ വാർഷിക ആരോഗ്യ കലണ്ടർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ പ്രകാശനംചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിലാണ് തയാറാക്കിയത്. മെഡിക്കൽ ഒാഫിസർ ഹാരിസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി ഉമ്മൻ, ചെയർപേഴ്സൻ സിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സഞ്ചൻലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, പി.എച്ച്.എൻ. മോനി എന്നിവർ സംസാരിച്ചു. --------------- പരസ്യ ബോര്‍ഡ് നീക്കംചെയ്തു കുളത്തൂപ്പുഴ: സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡ് നീക്കംചെയ്തു. കുളത്തൂപ്പുഴ ശാസ്താക്ഷേത്രം കുളി കടവിന് സമീപത്തായുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഉയ‌ര്‍ത്തിയ കൂറ്റൻ പരസ്യ ബോർഡാണ് റവന്യൂ വകുപ്പി​െൻറ ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം പൊളിച്ച് നീക്കിയത്. മുമ്പ് പാട്ടത്തിന് കൊടുത്ത അമ്പലകടവ് ജങ്ഷന് സമീപത്തെ സർക്കാർ ഭൂമിയിൽ പെട്ട സ്ഥലം സ്വകാര്യവ്യക്തി ഏറെനാളായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ച പരസ്യബോർഡാണ് പുനലൂർ തഹസിൽദാർ ബി. അനിൽകുമാറി​െൻറ നിര്‍ദേശപ്രകാരം നീക്കംചെയ്തത്. ഗ്രാമീണമേഖലകളിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം പത്തനാപുരം: ഗ്രാമീണമേഖലകളിൽ അനധികൃത മണ്ണെടുപ്പ് തകൃതി. ഒരുമാസത്തിനുള്ളില്‍ പത്തിലധികം വാഹനങ്ങളാണ് പത്തനാപുരം, കുന്നിക്കോട് മേഖലകളില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാലങ്ങളിൽ കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇതിനുപുറമെ മണ്ണ് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് വയലുകളിലും കൃഷിയിടങ്ങളിലുമാണ്. വീടുവെക്കാനായിട്ടാണ് പലരും മണ്ണെടുക്കാനുള്ള അനുവാദം സർക്കാറിൽനിന്ന് വാങ്ങുന്നത്. തുടർന്ന് പരിധിയിൽ ഉൾപ്പെടുന്നതിലും അധികം സ്ഥലം മണ്ണിട്ട് നികത്തിയെടുക്കുന്നു. എന്നാൽ ഇതിനെതിരെ ഒരു നടപടിക്കും അധികൃതർ തയാറാകുന്നില്ല. പൊലീസ് പിടികൂടുന്ന വാഹനങ്ങളെല്ലാം ജിയോളജി വകുപ്പിൽ പിഴ ഒടുക്കി ഉടമകൾക്ക് തിരിച്ചെടുക്കാം. ഒരു മാസത്തിനിടയിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തിക്കഴിഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിരവധി തവണ റവന്യൂ വകുപ്പിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story