Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷരമുറ്റത്ത്...

അക്ഷരമുറ്റത്ത് ഓർമക്കൂടൊരുക്കി പൂർവ വിദ്യാർഥികൾ

text_fields
bookmark_border
കിളിമാനൂർ: രാജാരവിവർമയുടെ ജന്മനാടായ കിളിമാനൂരിൽ അദ്ദേഹത്തി​െൻറ പേരിലുള്ള വിദ്യാലയ മുറ്റത്ത് ഒത്തുചേരുകയാണ് പൂർവ വിദ്യാർഥികൾ. 92വർഷം പിന്നിട്ട സ്കൂളി​െൻറ ശതാബ്ദി ആഘോഷം വിജയമാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഒത്തുചേരലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1925ലാണ് വിദ്യാലയം ആരംഭിച്ചത്. അന്നു മുതൽ വിദ്യാലയത്തിൽ പഠിച്ച് പടിയിറങ്ങി ജീവിതത്തി​െൻറ വിവിധ വഴികളിലേക്ക് കടന്നുപോയവരെ 14ന് പ്രിയ വിദ്യാലയത്തിലേക്ക് ഒരുവട്ടം കൂടി ഓർമപുതുക്കാൻ ഒരുമിപ്പിക്കുകയാണ് സംഘാടകർ. പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ എന്നിവർക്ക് ഒത്തുകൂടാൻ കഴിയുന്ന ഒരുവർഷം നീളുന്ന അഘോഷ പരിപാടികൾ ശതാബ്ദി വർഷത്തിൽ സംഘടിപ്പിക്കും. പൂർവ വിദ്യാർഥി സംഗമം കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ. അജിത്കുമാർ, കൺവീനർ ആരോമൽ. എസ്. രാജീവ്, പി.ടി.എ പ്രസിഡൻറ് വി.ഡി. രാജീവ്, അധ്യാപകരായ സാബു, ഷാജി, വേണു. ജി. പോറ്റി, ദിനേശ്, തകിലൻ, സണ്ണി എന്നിവർ വാർത്തസമ്മേളത്തിൽ പങ്കെടുത്തു. 14ന് ഉച്ചക്ക് രണ്ടിനാണ് സംഗമം. ഫോൺ: 9495540086, 9446975632.
Show Full Article
TAGS:LOCAL NEWS 
Next Story