Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകരങ്ങൾ...

പെൺകരങ്ങൾ പൊൻകരങ്ങളായി; കൈയേറിയ നീർച്ചാൽ തിരിച്ചുപിടിച്ചു

text_fields
bookmark_border
വിളപ്പിൽ: കൈയേറ്റങ്ങളിലൂടെ മാഞ്ഞുപോയ നീർച്ചാൽ തിരിച്ചുപിടിച്ച് വിളപ്പിൽ കുഞ്ചുകോണത്തെ പെൺകരങ്ങൾ. പ്രകൃതിയെ സ്നേഹിക്കുന്ന ആ പൊൻകരങ്ങൾക്ക് കരുത്തേകാനും നേരിൽകണ്ട് അഭിനന്ദിക്കാനും ജലസമൃദ്ധി സംഘവും എത്തി. വിളപ്പിൽ പഞ്ചായത്ത് അലകുന്നം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രദേശത്തെ ഏറ്റവുംവലിയ നീർച്ചാലും കരമനയാറിലേക്ക് ഒഴുകിയെത്തുന്നതുമായ കുഞ്ചുകോണം തോട് പുനർനിർമിച്ചത്. തുടർന്ന് ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജലസമൃദ്ധിപദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ തോട് സന്ദർശിച്ചു. അലകുന്നത്തെ ഹെക്ടർ കണക്കിന് കൃഷിഭൂമിക്ക് ജലസമൃദ്ധി നൽകിയിരുന്നത് മഞ്ചാടിയിൽനിന്ന് കുഞ്ചുകോണം തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളമായിരുന്നു. കൈയേറ്റങ്ങളെ തുടർന്ന് 1200 മീറ്റർ ദൈർഘ്യമുണ്ടായിരുന്ന തോട് നാമാവശേഷമായി. ഇതോടെ കുഞ്ചുകോണം തോട് ഗതിമാറി ഒഴുകി. ഇത് പ്രദേശത്തെ കൃഷിഭൂമിയെ വെള്ളക്കെട്ടാക്കി. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് വാർഡ് മെംബർ സി.എസ്. അനിലി​െൻറ നേതൃത്വത്തിൽ ഇത്തവണ തൊഴിലുറപ്പ് പദ്ധതിയിൽ ചെറുകോട് കുഞ്ചുകോണം തോടി​െൻറ നിർമാണം ഉൾപ്പെടുത്തിയത്. 29 സ്ത്രീ തൊഴിലാളികൾ 1799 തൊഴിൽദിനങ്ങൾ കൊണ്ടാണ് ഒരു മീറ്റർ ആഴത്തിൽ തോട് നിർമാണം പൂർത്തിയാക്കിയത്. 4.80 ലക്ഷം രൂപയാണ് അടങ്കൽ തുക. മൂന്നുഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ട നിർമാണ ജോലിയിൽ രണ്ട് ഘട്ടങ്ങൾ കൊണ്ടുതന്നെ പിന്നിട്ടതായി കൺവീനർ ഗീതകുമാരി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, ലാൻഡ് യൂസ്ഡ് ബോർഡ് കമീഷണർ നിസാമുദീൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും തോട് സന്ദർശിക്കാൻ എത്തിയിരുന്നു. caption നിർമാണം പുരോഗമിക്കുന്ന കുഞ്ചുകോണം തോട് ജലസമൃദ്ധി സംഘം സന്ദർശിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story