Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജി​വെക്കണം ^കുമ്മനം

text_fields
bookmark_border
മുഖ്യമന്ത്രി രാജിവെക്കണം -കുമ്മനം തിരുവനന്തപുരം: ഓഖി ഫണ്ട് പാര്‍ട്ടി പരിപാടിക്കായി വിനിയോഗിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം നാലുദിവസമായി സംസ്ഥാനത്തുണ്ടായിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടാണ് എത്തിയത്. എന്നിട്ടും മുഖ്യമന്ത്രി തിരക്കിട്ട് കൂടിക്കാഴ്ച നടത്തിയെന്ന വാദം ശരിയല്ല. മുമ്പും ഇത്തരത്തില്‍ തുക വിനിയോഗിെച്ചന്നാണ് മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും വാദം. മുമ്പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കുകയല്ല പിന്നീട് വരുന്ന ഭരണാധികാരി ചെയ്യേണ്ടത്. സത്യപ്രതിജ്ഞലംഘനം നടത്തിയതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ലെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story