Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസികൾ...

പ്രവാസികൾ പ്രതീക്ഷയില്‍; ലോക കേരളസഭയിലെങ്കിലും എയര്‍കേരള ചിറകുവിരിക്കുമോ

text_fields
bookmark_border
വള്ളക്കടവ്: തലസ്ഥാനത്ത് നടക്കുന്ന ലോക കേരളസഭയിലെങ്കിലും എയര്‍കേരള ചിറകുവിരിക്കുമോയെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍. കേരളത്തി​െൻറ സ്വന്തം വിമാനസർവിസായി എയർ കേരള തുടങ്ങുമെന്ന് വര്‍ഷങ്ങൾക്കുമുമ്പ് കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരള നിക്ഷേപസംഗമത്തിലാണ് പ്രഖ്യാപിച്ചത്. നിലവിൽ എയർ കേരള സര്‍ക്കാര്‍ ഉപേക്ഷിക്കുന്നരീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിന് ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി നല്‍കിയ മറുപടി എയർ കേരള സർവിസ് നടത്തുന്നത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി നിരക്ക് കുറച്ച് വിമാന സർവിസ് ആരംഭിക്കാനായിരുന്നു എയർ കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. 2012ൽ കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരള നിക്ഷേപസംഗമത്തിലാണ് എയര്‍കേരള വിമാന സർവിസ് എന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇതിനായി 25 പ്രമുഖ എന്‍.ആര്‍.ഐകളില്‍നിന്ന് 250 കോടിയും സിയാലും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് 50 കോടിയും ചേർത്ത് 300 കോടി സമാഹരിച്ച് എയര്‍കേരള യാഥാർഥ്യമാക്കാനായിരുന്നു ലക്ഷ്യം. ഇതി‍​െൻറ ആടിസ്ഥാനത്തില്‍ എയര്‍കേരള ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും ആരംഭിച്ചു. തുടര്‍ന്ന് സിയാലി​െൻറ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സാധ്യതാപഠനവും നടത്തിയിരുന്നു. എയര്‍കേരള യാഥാർഥ്യമാകണമെങ്കില്‍ ഒട്ടെറെ തടസ്സങ്ങളും കടമ്പകളും ഇനിയും കടക്കേണ്ടതുെണ്ടന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറി​െൻറ പുതിയ വ്യോമയാന നയപ്രകാരം രാജ്യാന്തര, ആഭ്യന്തര സർവിസുകൾ ആരംഭിക്കണമെങ്കില്‍ 20 വിമാനങ്ങളോ അല്ലെങ്കില്‍ മൊത്തം സീറ്റുകളുടെ 20 ശതമാനത്തിലധികമോ ആഭ്യന്തര സർവിസുകള്‍ക്കായി മാറ്റിെവക്കേണ്ടതുണ്ട്. നേരേത്ത പുതിയ സർവിസുകള്‍ ആരംഭിക്കണമെങ്കില്‍ ആഭ്യന്തര സർവിസ് സെക്ടറില്‍ അഞ്ച് വര്‍ഷത്തെ വിമാനഗതാഗത പരിചയം വേണമെന്ന് നിബന്ധന ഉണ്ടായിരുന്നു. പുതിയ വ്യോമയാനനയത്തില്‍നിന്ന് ഇത് ഒഴിവാക്കി. എന്നാല്‍, 20 വിമാനങ്ങളോ 20 ശതമാനം സീറ്റുകളോ ആഭ്യന്തര സർവിസിന് മാറ്റിെവക്കണമെന്ന നിർദേശം സാമ്പത്തികബാധ്യതയായി മാറുമെന്ന നിഗമനമാണ് പദ്ധതി മുന്നോട്ടുപോകുന്നതിന് തടസ്സമായി നില്‍ക്കുന്നത്. എയര്‍കേരള ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാറി​െൻറയും മറ്റ് വകുപ്പുകളുടെയും ഭരണാനുമതികളും സാങ്കേതികാനുമതികളും ഇനിയും വാങ്ങിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഗൾഫ് സെക്ടറില്‍ സർവിസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സുകള്‍പോലും ടിക്കറ്റ് നിരക്കില്‍ പ്രവാസികളുടെ നടുവൊടിക്കുകയാണ്. പ്രവാസികള്‍ കൂടുതലായി നാട്ടിലേക്ക് വരുന്നതും പോകുന്നതുമായ സമയങ്ങളില്‍ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. വിമാന ഇന്ധന നിരക്ക് ഗണ്യമായി കുറഞ്ഞാല്‍പോലും സീസണില്‍ അതി‍​െൻറ പ്രയോജനം യാത്രക്കാര്‍ക്ക് നല്‍കില്ലെന്നും യാത്രക്കാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story