Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​പെഷൽ ഒളിമ്പിക്​സ്​...

സ്​പെഷൽ ഒളിമ്പിക്​സ്​ ഭാരത്​^കേരളക്ക്​ തിരിതെളിഞ്ഞു

text_fields
bookmark_border
സ്പെഷൽ ഒളിമ്പിക്സ് ഭാരത്-കേരളക്ക് തിരിതെളിഞ്ഞു കഴക്കൂട്ടം: സ്പെഷൽ ഒളമ്പിക്സ് ഭാരത്-കേരളക്ക് എൽ.എൻ.സി.പിയിൽ തിരിതെളിഞ്ഞു. 15,000 കായികതാരങ്ങൾ മാറ്റുരക്കുന്ന മത്സരം ഞായറാഴ്ച സമാപിക്കും. വ്യാഴാഴ്ച മത്സരാർഥികളായ കുട്ടികൾ അണി നിരന്ന 'സാൻറ ഫെസ്റ്റ്' നടന്നു. ഗിന്നസ് ബുക്ക് അധികൃതർ സാൻറ ഫെസ്റ്റിന് സാക്ഷികളായി. സാൻറ ഫെസ്റ്റ് ഗിന്നസ് െറക്കോഡ് നേട്ടംവരിക്കുമെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10,000 മത്സരാർഥികളും 5000 കായികതാരങ്ങളും 2000 സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളും ഒത്തൊരുമിക്കുന്ന 'ബസി മാർച്ച്' നടക്കും. ബസി മാർച്ച് നടക്കും. ബസി മാർച്ച് ഏഷ്യൻ ബുക്സ് ഒാഫ് െറക്കോഡ്സിൽ ഇടംനേടുമെന്നും അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ യൂനിൈഫഡ് മാർച്ചായിരിക്കും നടക്കുന്നതെന്നും സംഘാടകർ പറഞ്ഞു. സ്പെഷൽ ഒളിമ്പിക്സ് ഭാരതയുടെ ചെയർമാൻ ഡോ. കാർത്തികേയ് സെയ്നി ഫ്ലാഗ് ഒാഫ് ചെയ്തു. ഉദ്ഘാടന ചടങ്ങിൽ മേയർ പ്രശാന്ത് അധ്യക്ഷനായി. മന്ത്രിമാരായ മാത്യു ടി.തോമസ്, ശൈലജ ടീച്ചർ തുടങ്ങിയവർ പെങ്കടുത്തു. മത്സരാർഥികൾക്ക് സൗകര്യം ഒരുക്കിയില്ലെന്ന് ആേരാപണം കഴക്കൂട്ടം: വൈകല്യങ്ങളെ തോൽപിക്കാൻ കളിക്കളത്തിൽ ഇറങ്ങിയ കുരുന്നുകൾ തോറ്റത് പരിമിതികളോട്. മത്സരത്തിനെത്തിയ കുട്ടികൾക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന് ആക്ഷേപം. നിരവധി വളൻറിയർമാരെ അധികൃതർ രംഗത്തിറക്കിയിരുന്നുവെങ്കിലും അത് മതിയാകുമായിരുന്നില്ല. വൈകല്യങ്ങളുമായി എത്തിയ 15,000 കുട്ടികളാണ് മത്സരത്തിനെത്തിയത്. കുട്ടികളിൽ ഭൂരിഭാഗവും പൊരിവെയിലത്ത് നിലത്ത് കിടക്കേണ്ടിവന്നത് വ്യാപക ആക്ഷേപമുയർത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരം റെയിേവ സ്റ്റേഷനിൽ എത്തിയ മത്സരാർഥികളെ സ്വീകരിക്കാനെത്തിയത് പുലർച്ചെ രണ്ടിനാണ്. ആദ്യദിനം രാവിെല പതിനൊന്നോടെ കൂട്ടത്തിൽനിന്ന് ഒറ്റതിരിഞ്ഞു േപായ ആലപ്പുഴ സ്വദേശി നാലാംക്ലാസുകാരൻ ആകാശിനെ വളൻറിയേഴ്സ് ഇൻഫർമേഷൻ കൗണ്ടറിൽ എത്തിച്ചു. നിരവധിതവണ ഇക്കാര്യം മൈക്ക് പോയൻറിലൂടെ അറിയിച്ചെങ്കിലും അേന്വഷണ കൗണ്ടർ തിരക്കി രക്ഷിതാക്കൾ നിരവധി വളൻറിയേഴ്സിനെ സമീപിച്ചുവെങ്കിലും കൈമലർത്തുകയായിരുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഗാലറിയും അനുബന്ധ സൗകര്യങ്ങളുമാണ് മത്സരാർഥികൾക്ക് രാത്രി തങ്ങാൻ ഒരുക്കിയിരിക്കുന്നത്. മത്സരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന താൽക്കാലിക ടോയ്ലറ്റ് സംവിധാനങ്ങൾ നിലത്ത് സ്ഥാപിച്ചിട്ടില്ല. കമ്പിയിൽ നിർമിച്ച പടിക്കെട്ടുകൾ കയറി വേണം മത്സരാർഥികൾ കൃത്യം നിർവഹിക്കാൻ. വൈകല്യമുള്ള കുട്ടികൾക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story