Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനയപ്രഖ്യാപന...

നയപ്രഖ്യാപന പ്രസംഗത്തിന്​ അംഗീകാരം

text_fields
bookmark_border
തിരുവനന്തപുരം: ജനുവരി 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭായോഗം അംഗീകാരംനൽകി. പിണറായി വിജയൻ സർക്കാറി​െൻറ മൂന്നാമത്തെ നയപ്രഖ്യാപനമാണിത്. 22ന് രാവിലെ ഒമ്പതിന് ഗവർണർ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. നിയമസഭ പരിഗണിക്കേണ്ട ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളെ കുറിച്ചും മന്ത്രിസഭയിൽ ധാരണയായി. വ്യവസായ നിക്ഷേപ പ്രോത്സാഹന ബിൽ (രണ്ടെണ്ണം), ഹൈകോടതി ഭേദഗതി ബിൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ കുട്ടികളുമായി ബന്ധപ്പെട്ട ബിൽ എന്നിവ പരിഗണിക്കും. 23, 24 ദിവസങ്ങളിൽ ബില്ലുകൾ പരിഗണിക്കും. 25ന് നന്ദിപ്രമേയചർച്ച ആരംഭിക്കും. 30, 31 തീയതികളിലും നന്ദിപ്രമേയ ചർച്ച തുടരും. ഫെബ്രുവരി ഒന്ന് ഗവൺമ​െൻറ് കാര്യങ്ങൾക്കാണ്. രണ്ടിന് ബജറ്റ്. ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ ബജറ്റിലെ പൊതുചർച്ച നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story