Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒളിമ്പ്യന്‍ ചക്രപാണി...

'ഒളിമ്പ്യന്‍ ചക്രപാണി' നാടകം വേദിയിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: ഭിന്നലിംഗക്കാരെയും ഭിന്നശേഷിക്കാരെയും സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തരുതെന്ന സന്ദേശവുമായി 'ഒളിമ്പ്യന്‍ ചക്രപാണി' നാടകം വെള്ളിയാഴ്ച വേദിയിലെത്തും. സ്‌പെഷല്‍ ഒളിമ്പിക്‌സ് കേരളയുടെ ഭാഗമായി കാര്യവട്ടം എല്‍.എല്‍.സി.പി.ഇയിലെ വേദിയില്‍ രാത്രി ഏഴിന് നാടകം അവതരിപ്പിക്കുമെന്ന് സംവിധായകന്‍ കണ്ണൂർ വാസൂട്ടി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം സംസ്‌കൃതി അവതരിപ്പിക്കുന്ന നാടകം എഴുതിയത് മുരളീകൃഷ്ണനാണ്. 'ട്രിവാന്‍ഡ്രണ്‍' മാരത്തൺ നാളെ തിരുവനന്തപുരം: അര്‍ബുദ രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് സേവ് എ റുപ്പീ സ്‌പെഡ് എ സ്‌മൈല്‍ (സര്‍സാസ്) എന്ന സന്നദ്ധസംഘടന നടത്തുന്ന സില്‍ക്ക് എയര്‍ 'ട്രിവാന്‍ഡ്രണ്‍' ശനിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കവടിയാര്‍ ജങ്ഷനില്‍നിന്ന് മാരത്തണ്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് കിറ്റും ചെസ്റ്റ് നമ്പറും വഴുതക്കാട് ശ്രീമൂലം ക്ലബില്‍നിന്ന് ഉച്ചക്ക് 12 മുതല്‍ വിതരണം ചെയ്യും. മൂന്ന് വിഭാഗങ്ങളിലായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സര്‍സാസ് സെക്രട്ടറി ഹരികൃഷ്ണന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story