Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവസന്തോത്സവം;...

വസന്തോത്സവം; മാലിന്യരഹിത സ്​റ്റാളൊരുക്കി നഗരസഭ

text_fields
bookmark_border
തിരുവനന്തപുരം: വസന്തോത്സവത്തിൽ നൂറുശതമാനം മാലിന്യരഹിത പ്രദർശനശാലയുമായി തിരുവനന്തപുരം നഗരസഭ. മുളയും പനയോല പായയും മുറങ്ങളുമടക്കം പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മാലിന്യ പരിപാലന പദ്ധതിയായ എ​െൻറ നഗരം സുന്ദരനഗരം പദ്ധതിയുടെയും സ്മാർട്ട്സിറ്റി പദ്ധതിയുടെയും വിശദാംശങ്ങളും നഗരസഭയുടെ നേട്ടങ്ങളും സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷ്വൽ ഡിസ്പ്ലേ, സ്മാർട്ട്സിറ്റിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള ഇൻററാക്ടീവ് കൗണ്ടർ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിൽ നടക്കുന്ന ആഘോഷ പ്രദർശന പരിപാടികളിൽ പ്ലാസ്റ്റിക്, ഫ്ലക്സ് എന്നിവ ഒഴിവാക്കണമെന്ന സന്ദേശവും ഈ സ്റ്റാൾ നൽകുന്നു. പൂവച്ചൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജി. ഹരികൃഷ്ണനാണ് നഗരസഭക്കുവേണ്ടി പ്രദർശനശാല തയാറാക്കിയിരിക്കുന്നത്. കൃഷിപാഠങ്ങൾ പങ്കുെവച്ച് കൃഷിവകുപ്പി​െൻറ പ്രദർശനം തിരുവനന്തപുരം: വസന്തോത്സവത്തോടനുബന്ധിച്ച് കനകക്കുന്നിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച കാർഷിക വിപണന പ്രദർശനമേളയിൽ ജനത്തിരക്കേറുന്നു. അടുക്കളത്തോട്ട പരിപാലനത്തിന് പ്രാമുഖ്യം നൽകുന്നരീതിയിലാണ് മേള ഒരുക്കിയിട്ടുള്ളത്. എല്ലാ വീട്ടിലും സ്വന്തമായി ഒരു അടുക്കളത്തോട്ടമാണ് കൃഷിവകുപ്പി​െൻറ ലക്ഷ്യം. അതിന് സഹായകമാകുന്നവിധത്തിലാണ് വകുപ്പ് തങ്ങളുടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് കാർഷിക വിപണന പ്രദർശനമേള ഒരുക്കിയിരിക്കുന്നത്. തക്കാളി, മുളക്, കാബേജ്, വെണ്ട അങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളുടെയും തൈകൾ മേളയിൽ ലഭ്യമാണ്. കൃഷി ഉദ്യോഗസ്ഥർതന്നെ ഇവ നടുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങളും നൽകും. പെട്ടെന്ന് ഫലം തരുന്ന വിവിധ ഇനം വാഴകൾ മേളയുടെ പ്രധാന ആകർഷണമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story