Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറിഞ്ഞി ഉദ‍്യാനത്തിൽ...

കുറിഞ്ഞി ഉദ‍്യാനത്തിൽ വീണ്ടും പരിശോധന നടത്തും

text_fields
bookmark_border
തിരുവനന്തപുരം: കുറിഞ്ഞി ഉദ‍്യാനത്തിൽ വീണ്ടും സംയുക്ത പരിശോധന നടത്താൻ മുഖ‍്യമന്ത്രിയുടെ നേത‍ൃത്വത്തിൽ കൂടിയ ഉന്നതതലയോഗത്തിൽ തീരുമാനം. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ റവന‍്യൂ, വനം ഉദേ‍‍‍്യാഗസ്ഥരാണ് പരിശോധന നടത്തുക. കുറിഞ്ഞി വിഷയം സർക്കാറിലും ഭരണമുന്നണിയിലും വൻ വിവാദം ഉണ്ടാക്കിയതിനെതുടർന്ന് ഇൗ പ്രദേശത്ത് റവന‍്യൂ, വനം, വൈദ്യുതി മന്ത്രിമാർ നേരിെട്ടത്തി പരിശോധന നടത്തുകയും ജനങ്ങളെ നേരിൽ കണ്ട് കാര‍്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ മന്ത്രിമാർ നൽകിയ റിപ്പോർട്ടിൽ വൈരുധ്യം ഉണ്ടായിരുന്നു. ഇതിനെതുടർന്നാണ് മുഖ‍്യമന്ത്രി ഉന്നതതലയോഗം വിളിച്ച് വീണ്ടും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചത്. നേരത്തേ റവന‍്യൂ മന്ത്രി നൽകിയ റിപ്പോർട്ടിൽ കുറിഞ്ഞി ഉദ‍്യാനത്തിൽ 2902 ഹെക്ടർ വിസ്തൃതി മാത്രമേ ഉള്ളൂവെന്നാണ്. വട്ടവിള, കൊട്ടക്കമ്പൂർ വില്ലേജുകളിൽ നടത്തിയ റീസർവേയിൽ 298 ഹെക്ടറി​െൻറ കുറവ് കണ്ടെത്തിയിരുന്നു. കുറിഞ്ഞി ഉദ‍്യാനത്തിൽ പ്രാഥമിക വിജ്ഞാപനത്തിൽ 3200 ഹെക്ടറെന്ന് വ‍്യക്തമാക്കിയിരുന്നു. കുറിഞ്ഞി സങ്കേതം ഉൾപ്പെടുന്ന ഭൂമിയിൽ സർവേ നടത്തി യഥാർഥ പട്ടയമുള്ളവരെ കണ്ടെത്തി സെറ്റിൽമ​െൻറുകൾ നിശ്ചയിച്ച് അർഹർക്ക് സങ്കേതത്തിനകത്തോ പുറത്തോ ഭൂമി നൽകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അമിതമായി വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി, ഗ്രാൻറിസ് മരങ്ങൾ വളർത്തുന്നത് നിരോധിക്കണമെന്നും നിലവിലുള്ളവ പിഴുതുമാറ്റണമെന്നും നിർദേശിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story