ലോട്ടറി സുവർണജൂബിലി ജില്ലതല സ്വാഗതസംഘം രൂപവത്​കരിച്ചു

12:35 PM
11/01/2018
കൊല്ലം: 50 വർഷം പൂർത്തിയാക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ജില്ലതല സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം ചെയർമാനായി മേയർ വി. രാജേന്ദ്രബാബുവിനെയും കൺവീനറായി ജില്ല ഭാഗ്യക്കുറി ഓഫിസർ സുചിത്ര കൃഷ്ണനെയും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ക്ഷേമനിധി ബോർഡ് മെംബർ വി.എസ്. മണി, പി. മുരളീധരൻ, ഒ.ബി. രാജേഷ്, കൺവീനർമാരായി ഭാഗ്യക്കുറി സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി. അപ്പച്ചൻ, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ മിത്ര ഡി.എസ്, അസി. ഭാഗ്യക്കുറി ജില്ല ഓഫിസർ സ്റ്റെഫീന റോഡ്രിഗ്സ് എന്നിവരെയും വിവിധ യൂനിയൻ പ്രതിനിധികളായ ചന്ദ്രശേഖരപിള്ള, അലിയാരുകുഞ്ഞ്, ഓമനക്കുട്ടൻ നായർ, രാജൻ പിള്ള, ചവറ അരവി എന്നിവരെ സ്വാഗതസംഘം അംഗങ്ങളായും തെരെഞ്ഞടുത്തു. സുവർണജൂബിലി ആഘോഷം 20ന് ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സ​െൻററിൽ വിവിധ പരിപാടികളോടെ നടത്തും.
Loading...
COMMENTS