Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം ബൈപാസ്​...

കൊല്ലം ബൈപാസ്​ നിർമാണം ആഗസ്​റ്റിൽ പൂർത്തിയാവും

text_fields
bookmark_border
* പാലങ്ങളുടെ പണി മാർച്ച് 31നകം തീരും കൊല്ലം: കൊല്ലം ബൈപാസി​െൻറ നിർമാണം ആഗസ്റ്റിൽ പൂർത്തിയാവും. വർഷകാലം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന പണികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 620 മീറ്റർ നീളമുള്ള കാവനാട് പാലത്തി​െൻറ 520 മീറ്റർ നിർമാണം ഇതിനകംപൂർത്തീകരിച്ചിട്ടുണ്ട്. 100 മീറ്റർ നീളത്തിൽ നാല് ബീമുകളും മൂന്ന് സ്ലാബുകളും പൂർത്തീകരിക്കാനുണ്ട്. 95 മീറ്റർ നീളമുള്ള നീരാവിൽ പാലം പൂർത്തിയായി. അേപ്രാച്ച് റോഡി​െൻറ നിർമാണം പുരോഗമിക്കുകയാണ്. 520 മീറ്റർ നീളമുളള കടവൂർ ഭാഗത്തെ മങ്ങാട് പാലത്തി​െൻറ 320 മീറ്റർ പണികൾ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 200 മീറ്റർ ഭാഗത്തെ നിർമാണം നടക്കുന്നു. പാലങ്ങളുടെ നിർമാണ പ്രവൃത്തികൾ മാർച്ച് 31നു മുമ്പ് പൂർത്തീകരിക്കാൻ കഴിയും. കല്ലുത്താഴം മുതൽ മേവറം വരെയുളള റോഡ് വീതിക്കൂട്ടി ടാർ ചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നാലര കിലോമീറ്റർ ദൈർഘ്യമുളള പണി ജനുവരിയിൽ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കടവൂർ ഭാഗത്ത് രണ്ട് കിലോമീറ്റർ ദൂരം റീടൈനിങ് വാൾ കെട്ടി മണ്ണിടുന്ന പ്രവൃത്തി ഏപ്രിൽ പകുതിയോടെ പൂർണമാവും. ശേഷിക്കുന്ന ഭാഗം റോഡിലെ മണ്ണിടുന്നതും ടാറിങ്ങും പണിയും പുരോഗമിക്കുന്നു. അേതസമയം, ബൈപാസ് നിർമാണത്തിന് ജില്ലയിലെ മെറ്റലി​െൻറ ദൗർലഭ്യം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെറ്റൽ ക്ഷാമം ബൈപാസ് നിർമാണത്തെ ബാധിക്കാതിരിക്കാൻ ഇതര ജില്ലകളിൽനിന്ന് മെറ്റൽ എത്തിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുണ്ട്. നിർമാണ പുരോഗതി എൻ.കെ. പ്രേമചന്ദ്രൻ എം.പി വിലയിരുത്തി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ചുമതലയുള്ള ജോൺ കെന്നത്തി​െൻറ നേതൃത്വത്തിെല ഉദ്യോഗസ്ഥരും കൗൺസിലർമാരായ അനിൽകുമാർ, ഗോപൻ, പ്രശാന്ത്, ചവറ രാജശേഖരൻ, ശക്തികുളങ്ങര കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനിൽ, തൃക്കടവൂർ മണ്ഡലം പ്രസിഡൻറ് റഷീദ്, ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് അനന്തകൃഷ്ണൻ, കുരീപ്പുഴ മോഹനൻ എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story