Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്റസ ഫെസ്​റ്റ്​:...

മദ്റസ ഫെസ്​റ്റ്​: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
കൊല്ലം: ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ 'മദ്റസ ഫെസ്റ്റ് -2018'​െൻറ കൊല്ലം മേഖല മത്സരം 20ന് കിളികൊല്ലൂർ മന്നാനിയ്യ മദ്റസയിൽ നടക്കും. സ്വാഗതസംഘം രൂപവത്കരിച്ചു. തട്ടാമല ഇ.എ. അബ്ദുന്നാസർ മൗലവി ഉദ്ഘാടനം ചെയ്തു. വൈ. നവാബുദ്ദീൻ മുസ്ലിയാർ, അബ്്ദുൽ അസീസ് മുസ്ലിയാർ, പാലുവള്ളി നൗഷാദ് മന്നാനി, ശിഹാബുദ്ദീൻ മിസ്ബാഹി, ത്വാഹ മുസ്ലിയാർ, സൈനുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി (ചെയർ.), പുലിപ്പാറ എസ്. അബ്്ദുൽഹക്കീം മൗലവി (വൈസ് ചെയർ.), കുണ്ടുമൺ സി.ജെ. അബ്ദുൽജലീൽ റഷാദി (ജന. കൺ), ഷഹീറുദ്ദീൻ ബാഖവി, കുണ്ടുമൺ ഹുസൈൻ മന്നാനി (കൺ.). ശംസുദ്ദീൻ മുസ്ലിയാർ, മഹ്മൂദ് മുസ്ലിയാർ, ഷാജഹാൻ സഖാഫി, നൗഷാദ് മന്നാനി, ശിഹാബുദ്ദീൻ മൗലവി, ഹസൻ മുസ്ലിയാർ, നുജുമുദ്ദീൻ മൗലവി, ഹാഷിം മൗലവി, ഷറഫുദ്ദീൻ മന്നാനി, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, അൻഷാദ് മന്നാനി, നൗഷാദ് ഹിക്കമി, നുജുമുദ്ദീൻ മന്നാനി, സലീം ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സബ്കമ്മിറ്റികളും രൂപവത്കരിച്ചു. പരവൂരിൽ പുരാതന തറവാട് കത്തിനശിച്ചു പരവൂർ: പൗരാണിക വാസ്തുശിൽപ മാതൃകയിൽ പണികഴിപ്പിച്ച 300 വർഷത്തോളം പഴക്കമുള്ള തറവാട് കത്തിനശിച്ചു. പരവൂർ കോങ്ങാൽ തുണ്ടത്തിൽ തറവാട്ടിലാണ് അഗ്നിബാധയുണ്ടായത്. വിശാലമായ തറവാടി​െൻറ ഒരുഭാഗം കത്തിയമർന്നു. പൂർണമായും തടിയിൽ നിർമിച്ച അറയും പുരയുമുള്ള അപൂർവ ചിത്രപ്പണികളോടുകൂടിയ ഭാഗമാണ് അഗ്നിക്കിരയായത്. മനോഹരമായ തൂണുകളും തടിയിൽത്തീർത്ത മച്ചുകളും ചാരമായി. വർഷങ്ങൾക്കുമുമ്പ് തറവാട് ഭാഗംെവച്ചിരുന്നു. ഇതിനെതുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗമായ ദേവകിയമ്മ മാത്രമാണ് ഇവിടെ ഒരുഭാഗത്ത് താമസമുണ്ടായിരുന്നത്. എന്നാൽ, തീപിടിത്തമുണ്ടായ സമയം ഇവർ അയൽപക്കത്തുള്ള കുടുംബത്തിലെ മറ്റൊരംഗത്തിനോടൊപ്പമായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് നാലുമണിയോടെ അയൽപക്കത്ത് താമസിക്കുന്നവരാണ് തറവാട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. പരവൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ കൊണ്ടാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story