Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതിയില്ല;...

വൈദ്യുതിയില്ല; യു.​​െഎ.ടി കെട്ടിടത്തിൽ പഠനം മുടങ്ങി

text_fields
bookmark_border
പത്തനാപുരം: വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതുമൂലം യു.ഐ.ടി സ​െൻററി​െൻറ പുതിയ കെട്ടിടത്തിലെ ക്ലാസുകള്‍ നിലച്ചു. വൈദ്യുതി കണക്ഷനുള്ള ഡിപ്പോസിറ്റ് തുക അടയ്ക്കാന്‍ പണമില്ലാത്തതാണ് പ്രധാനകാരണം. പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ജി ക്ലാസുകള്‍ ഇതേത്തുടർന്ന് പഴയ യു.ഐ.ടിയിലേക്ക് മാറ്റി. 1,20,000 രൂപയാണ് വൈദ്യുതി കണക്ഷനായി അടയ്ക്കേണ്ടത്. ഒന്നരമാസം മുമ്പാണ് കെട്ടിടം ഉദ്ഘാടനം ചെയ്ത്‌. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വരെ ക്ലാസുകളും നടന്നു. തുടര്‍ന്നുള്ള ക്ലാസുകള്‍ക്ക് കമ്പ്യൂട്ടറും ലാബും പ്രവര്‍ത്തിക്കണമെങ്കില്‍ വൈദ്യുതിവേണം. പഴയകെട്ടിടത്തിലെ സംവിധാനങ്ങളാണ് ഇവരും ഉപയോഗിക്കുന്നത്. വൈദ്യുതി ലഭിക്കാന്‍ ആവശ്യമായ തുക അനുവദിക്കാന്‍ കഴിയില്ലെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തണമെന്നുമാണ് സര്‍വകലാശാലയുടെ നിര്‍ദേശം. പി.ടി.എ ഫണ്ടും സംഭാവനയും സ്വീകരിച്ച് മാത്രമേ ഇനി ഡിപ്പോസിറ്റ് തുക കണ്ടെത്താന്‍ കഴിയൂ. പി.ജി കോഴ്സുകളാണ് പത്തനാപുരം യു.ഐ.ടിയുടെ പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഏക സ​െൻറര്‍ കൂടിയാണ് പത്തനാപുരം. എ.കെ. ആൻറണിയുടെയും കെ.ബി. ഗണേഷ്കുമാറി​െൻറയും വികസന ഫണ്ടില്‍നിന്ന് തുക ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ജനപ്രതിനിധികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയാല്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുമെന്ന് കോളജ് അധികൃതര്‍ പറയുന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പത്തനാപുരത്ത് യു.ഐ.ടി സ​െൻറര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. നിലവില്‍ പഴയ കെട്ടിടത്തില്‍ പി.ജി ക്ലാസുകള്‍ കൂടി നടത്താനുള്ള സ്ഥലസൗകര്യവുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story