Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.കെ. ഭാസ്​കരൻ...

എം.കെ. ഭാസ്​കരൻ അനുസ്​മരണം

text_fields
bookmark_border
ചവറ: മുതിർന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.കെ. ഭാസ്കര​െൻറ രണ്ടാമത് അനുസ്മരണം വ്യാഴാഴ്ച നടക്കും. വൈകീട്ട് നാലിന് ബഹുജനറാലിയും അനുസ്മരണ സമ്മേളനവും നടക്കും. വെറ്റമുക്കിൽ നിന്നാരംഭിക്കുന്ന പ്രകടനം ഇടപ്പള്ളിക്കോട്ടയിൽ സമാപിക്കും. അനുസ്മരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന എം.കെ സ്മാരക സെവൻസ് ടൂർണമ​െൻറിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യും. ഡോ. വയല വാസുദേവൻപിള്ള പുരസ്കാരം സമർപ്പിച്ചു കടയ്ക്കൽ: ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ ഡോ. വയല വാസുദേവൻപിള്ള പുരസ്കാരം പ്രഫ. അലിയാർക്ക് സമർപ്പിച്ചു. സമ്മേളന ഉദ്ഘാടനവും അവാർഡ്ദാനവും ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രഫ. ബി. ശിവദാസൻപിള്ള, ജി.എസ്. പ്രിജിലാൽ, കെ.ജി.- വിജയകുമാർ, എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story