വികസന സെമിനാർ നടത്തി

12:35 PM
11/01/2018
ജില്ല പദ്ധതി രൂപവത്കരണം അവസാന ഘട്ടത്തിലേക്ക് കൊല്ലം: ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി രൂപവത്കരണം അന്തിമഘട്ടത്തിൽ. പദ്ധതിക്കായി വിവിധ മേഖലകളിൽനിന്ന് സമാഹരിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിന് തദ്ദേശസ്ഥാപന പ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ല തല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വികസന സെമിനാർ നടന്നു. ഇതുമായി ബന്ധപ്പെട്ട് 19 ഉപസമിതികളുടെ നിർദേശങ്ങളാണ് ഉയർന്നത്. കാർഷിക മേഖലയിൽ വിവിധ വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം വിള ഇൻഷുറൻസ്, മൂല്യവർധന, സബ്സിഡി, കർഷക സൗഹൃദ യന്ത്രങ്ങൾ, കൃത്യതാ കൃഷി സമ്പ്രദായം, വിപണന സൗകര്യം തുടങ്ങിയവയുടെ നിർവഹണം സംബന്ധിച്ച ക്രിയാത്മക നിർദേശം ജില്ല പദ്ധതിയുടെ ഭാഗമാണ്. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളും കുടുംബശ്രീയുമായി സഹകരിച്ചുള്ള വിപണികളും മാംസവിപണന ശാലകളുടെ ആധുനീകരണവും പദ്ധതി നിർദേശിക്കുന്നു. ഹാർബറുകളിൽ നൗകകൾ അടുക്കുന്നതിന് ബർത്തിങ് സൗകര്യം മെച്ചപ്പെടുത്തണം. കടലാക്രമണം നേരിടുന്ന പരവൂർ മുതൽ അഴീക്കൽ വരെ കടൽഭിത്തി ബലപ്പെടുത്തണം. ഹൈടെക് ഫിഷ്മാർക്കറ്റുകൾ, ഫിഷ്ഫാമുകൾ കേന്ദ്രീകരിച്ച് ടൂറിസം ഹബ്, മത്സ്യഗ്രാമങ്ങളിൽ കൂടുതൽ അംഗൻവാടികൾ, മത്സ്യത്തൊഴിലാളികൾക്ക് പാർപ്പിടം തുടങ്ങി നൂതന നിർദേശങ്ങളാണ് മത്സ്യമേഖലക്കായി നീക്കിെവച്ചിട്ടുള്ളത്. വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ മാനേജ്മ​െൻറ്, റിന്യൂവബിൾ എനർജി, സ്കിൽ െഡവലപ്മ​െൻറ്, ഹ്യൂമൻ റിസോഴ്സ്, കൺസ്യൂമർ കൺസോർട്യം എന്നീ മേഖലകളിൽ സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് പദ്ധതി ശിപാർശ ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനം മുന്നിൽകണ്ട് പരിസ്ഥിതി പരിപാലനത്തിന് ഉതകുന്ന മാലിന്യമുക്തി ഉറപ്പാക്കുക, കണ്ടൽ വനവ്യാപനത്തോടൊപ്പം വെർട്ടിക്കൽ വനം എന്ന പുതിയ ആശയം എന്നിവയും ജില്ല പഞ്ചായത്ത് വഴി ഭവന നിർമാണത്തിന് ബദൽ സാങ്കേതിക വികസന കേന്ദ്രവും നിർദേശിച്ചിട്ടുണ്ട്. ജില്ല സ്പോർട്സ് ഫണ്ട് രൂപവത്കരണവും പ്രാദേശിക കായിക താരങ്ങളുടെ േപ്രാത്സാഹനവും അവർക്കായി കായികോത്സവവും ശിപാർശകളിൽ ഇടം നേടി. യുവജന കൂട്ടായ്മയിലൂടെ കൃഷിയും അവർക്കായി പദ്ധതികൾ രൂപവത്കരിക്കുന്നതിനുള്ള വിവര ശേഖരണവും നടത്തണം. പട്ടികജാതി -വർഗങ്ങൾക്കും ആദിവാസി ഗോത്ര വിഭാഗങ്ങൾക്കും സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്കെല്ലാം സഹായകമായ പദ്ധതി നിർദേശങ്ങൾ ഹ്രസ്വ--ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതി 23ന് ആസൂത്രണ ബോർഡിൽ സമർപ്പിക്കും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സമഗ്രവികസനത്തിനുതകുന്നനിലയിൽ പദ്ധതികൾ ഏകോപിപ്പിക്കണമെന്ന് എസ്. ജയമോഹൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ. എസ്. കാർത്തികേയൻ പദ്ധതി വിശദീകരിച്ചു. മേയർ വി. രാജേന്ദ്ര ബാബു, എൻ. കെ. േപ്രമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, പുനലൂർ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ, ആസൂത്രണ സമിതി സർക്കാർ നോമിനി എം. വിശ്വനാഥൻ, എസ്.ആർ.ജി അംഗം എസ്. ജമാൽ, ജില്ല പ്ലാനിങ് ഓഫിസർ പി. ഷാജി, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Loading...
COMMENTS