ക്രിമിനൽ^അബ്കാരി കേസുകളിലെ പ്രതി ചാരായവുമായി പിടിയിൽ

12:35 PM
11/01/2018
ക്രിമിനൽ-അബ്കാരി കേസുകളിലെ പ്രതി ചാരായവുമായി പിടിയിൽ കൊട്ടാരക്കര: നിരവധി ക്രിമിനൽ കേസുകളിലും 20ലധികം അബ്കാരി കേസുകളിലും പ്രതിയായ യുവാവ് മൂന്ന് ലിറ്റർ ചാരായവുമായി പിടിയിൽ. താഴത്തു കുളക്കട നെയ്തശ്ശേരി വീട്ടിൽ പ്രസാദ് (ചട്ടി പ്രസാദ്-44) നെയാണ് കൊട്ടാരക്കര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. താഴത്തു കുളക്കട ഭൈരവ മൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കല്ലട ആറ്റി​െൻറ തീരത്ത് വെച്ചായിരുന്നു പ്രതി ചാരായം വാറ്റിയിരുന്നത്. എക്സൈസ് സംഘം പരിശോധനയുമായി എത്തുമ്പോൾ ഇയാൾ ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു പതിവ്. ഇയാളുടെ സഹായികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവൻറിവ് ഓഫിസർമാരായ എ. നിഷാദ്, നിർമൽ തമ്പി, എം.എസ്. ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. മനു, പി.വി. ഹരികൃഷ്ണൻ, ഒ.എസ്. വിഷ്ണു, അരുൺകുമാർ, വിവേക്, രമേശൻ, ഗോപകുമാർ എന്നിവരുമുണ്ടായിരുന്നു.
Loading...
COMMENTS