Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശി റിസോർട്ടിൽ...

വിദേശി റിസോർട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
കോവളം: കോവളത്തെ സ്വകാര്യ റിസോർട്ടിലെ കിടപ്പുമുറിയിൽ വിദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ലണ്ടൻ സ്വദേശി കെറ്റിൽ യുവാൻ ഫ്രാൻസിസിനെയാണ് (67) ബുധനാഴ്ച രാവിലെയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ടിനാണ് കെറ്റിലും ഭാര്യ കാതലിൻ ഫിലിപ്പും കോവളത്തെത്തിയത്. മുറിയില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു കെറ്റിലെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച തിരികെ പോകാനിരിക്കുകയായിരുന്നു ദമ്പതികള്‍. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ സഹായത്തോടെ കെറ്റിലി​െൻറ മൃതദേഹം നാട്ടിലേക്ക് അയക്കും.
Show Full Article
TAGS:LOCAL NEWS 
Next Story