Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി.ടി. ബൽറാമിെൻറ...

വി.ടി. ബൽറാമിെൻറ മാപ്പ് അനിവാര്യം ^കെ.എസ്​.വൈ.എഫ്

text_fields
bookmark_border
വി.ടി. ബൽറാമി​െൻറ മാപ്പ് അനിവാര്യം -കെ.എസ്.വൈ.എഫ് കൊല്ലം: എ.കെ.ജിക്കെതിരെയുള്ള പരാമർശത്തിൽ വി.ടി. ബൽറാം മാപ്പ് പറഞ്ഞ് രാഷ്ട്രീയ മര്യാദ സ്വീകരിക്കണമെന്ന് സി.എം.പി യുവജനവിഭാഗം (സി.പി. ജോൺ) ജില്ല സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ ആവശ്യപ്പെട്ടു. വി.ടി. ബൽറാമിനെതിരെ നടത്തിയ ആക്രമണം ജനാധിപത്യപരമല്ലെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും കെ.എസ്.വൈ.എഫ് ജില്ല സെക്രട്ടറി സന്തോഷ് രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ലീഗിനോട് അവഗണനയെന്ന്; പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു ചവറ: ചവറയിലെ വികസന പരിപാടികളിൽനിന്ന് മുസ്ലിംലീഗിനെ ഒഴിവാക്കുന്നതായി ആരോപിച്ച് പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു. പന്മന ടൈറ്റാനിയം ഗ്രൗണ്ടിന് സമീപം കേരള ടൂറിസം വകുപ്പ്‌ പണി കഴിപ്പിച്ച വഴിയോര വിശ്രമകേന്ദ്രത്തി​െൻറ വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനാണ് മുസ്ലിംലീഗ് പ്രതിനിധിയെ ഉൾപ്പെടുത്താതിരുന്നത്. പന്മന പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറും സ്വാഗതസംഘം ചെയർപേഴ്സണുമായ ശാലിനിയെ ഉപരോധിച്ചത്. ആഴ്ചകൾക്ക് മുമ്പ് നടന്ന ചവറ സി.എച്ച്.സി.ഐ.പി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിലും തങ്ങളെ ഉൾപ്പെടുത്തിയിെല്ലന്ന് പ്രതിഷേധക്കാർ പറഞ്ഞു. വികസനപദ്ധതികളോട് എന്നും രാഷ്ട്രീയം നോക്കാത്ത നിലപാടാണ് ലീഗ് സ്വീകരിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ചവറ മണ്ഡലം പ്രസിഡൻറ് എം.എ. കബീർ, കിണറുവിള സലാഹുദ്ദീൻ, ഹിഷാം സംസം, എം.എ. അൻവർ, ഷൗക്കത്ത് ആക്കൽ, ബി. ഷമീർ, മുനീർ കാവിൽ, ഹമീദ് കുഞ്ഞ്‌ പോരൂക്കര, സിയാദ് പൊന്നയ്യം, അമീർഷ വിളയിൽ, ആഷിക്ക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story