Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസംബ്ലീസ് ഓഫ് ഗോഡ്...

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺ​െവൻഷൻ 23ന് തുടങ്ങും

text_fields
bookmark_border
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺെവൻഷൻ 23 മുതൽ 28 വരെ പുനലൂർ എ.ജി കൺെവൻഷൻ സ​െൻററിൽ നടക്കും. 23ന് വൈകീട്ട് ആറിന് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ രാത്രി ഒമ്പതു വരെ നടക്കുന്ന യോഗങ്ങളിൽ പ്രമുഖ പ്രഭാഷകർ സംസാരിക്കും. ശുശ്രൂഷക സമ്മേളനം, കടയ്ക്കൽ എ.ജി. പബ്ലിക് സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനവും പ്ലസ് വൺ പ്രഖ്യാപനവും, മിഷൻ സമ്മേളനം, യുവജന സമ്മേളനം തുടങ്ങിയവയാണ് പരിപാടികൾ. കൺെവൻഷൻ നടത്തിപ്പിനായി സൂപ്രണ്ട് ടി.ജെ. സാമുവേൽ ചെയർമാനായും പാസ്റ്റർ എ. രാജൻ ജനറൽ കോഓഡിനേറ്ററുമായി കമ്മിറ്റി രൂപവത്കരിച്ചു. എട്ട് ജില്ലകളിൽനിന്നും 15000ത്തോളം വിശ്വാസികൾ കൺെവൻഷനിൽ പങ്കെടുക്കുമെന്ന് പാസ്റ്റർ ടി.ജെ. സാമുവേൽ, പാസ്റ്റർ എ. രാജൻ, മീഡിയ കൺവീനർമാരായ ജോൺ ഇടയ്ക്കാട്, പാസ്റ്റർ ജോൺസൺ ജി. സാമുവേൽ, പാസ്റ്റർ യു. സാം എന്നിവർ അറിയിച്ചു. വൈദ്യുതി മുടങ്ങും പുനലൂർ: കരവാളൂർ വൈദ്യുതി വിഭാഗം പരിധിയിൽ തൊളിക്കോട്, അടുക്കളമൂല ഭാഗങ്ങളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സപ്താഹജ്ഞാന യജ്ഞം ഇന്ന് തുടങ്ങും പുനലൂർ: വെഞ്ചേമ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം വ്യാഴാഴ്ച തുടങ്ങി 18ന് സമാപിക്കും. ക്ഷേത്രം തന്ത്രി രമേശ്ഭാനു പണ്ടാരത്തിൽ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story