Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
കടയ്ക്കൽ: കേരള എൻ.ജി.ഒ യൂനിയൻ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നാലാമത് വ്യാഴാഴ്ച രാവിലെ 10 മുതൽ കടയ്ക്കൽ വ്യാപാര ഭവനിൽ നടക്കും. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. പ്രഭകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും പൂന്തോട്ട നിർമാണത്തി​െൻറ പേരിൽ മണ്ണെടുപ്പ് ബി.ജെ.പി തടഞ്ഞു ഓയൂർ: പൂന്തോട്ട നിർമാണത്തി​െൻറ പേരിൽ വെളിനല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നിന്നും മണ്ണെടുക്കുന്നത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഒ.പി കെട്ടിടത്തി​െൻറ വശത്തുനിന്നും അഞ്ചടി താഴ്ചയിലാണ് മണ്ണെടുക്കുന്നത്. ഈ ഭാഗം നേരത്തേ മണ്ണിട്ട് നികത്തിയ സ്ഥലമാണ്. മണ്ണെടുത്തതിനാൽ കുഴിയിൽ വെള്ളം കെട്ടി നിന്ന് മാലിന്യകേന്ദ്രമാകാനുള്ള സാധ്യതയും കൂടുതലാണ്. ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തി​െൻറ മുൻവശത്താണ് പൂന്തോട്ടനിർമാണം നടത്തുന്നത്. നാഷനൽ ഹെൽത്ത് മിഷ​െൻറ രണ്ടുലക്ഷം ചെലവഴിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ഒന്നാണ് പൂന്തോട്ട നിർമാണം. പ്രവൃത്തികൾ നിർദിഷ്ട ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്. ബി.ജെ.പി വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജയകുമാർ, സെക്രട്ടറി മനു, മീയ്യന വാർഡ് അംഗം സുനിൽകുമാർ, പുതുശ്ശേരി വാർഡ് അംഗം സിനി മനോജ്, ബി.ജെ.പി ഓയൂർ വാർഡ് പ്രസിഡൻറ് അനിൽകുമാർ, മനോജ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് തടഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story