Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യ കലണ്ടർ

ആരോഗ്യ കലണ്ടർ പ്രകാശനം

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ തയാറാക്കിയ ആരോഗ്യ കലണ്ടർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ പ്രകാശനം ചെയ്തു. മെഡിക്കൽ ഒാഫിസർ ഹാരിസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജിഉമ്മൻ, ചെയർപേഴ്സൻ സിന്ധു, ഹെൽത്ത് ഇൻസ്പെക്ടർ സഞ്ചൻലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, മോനി എന്നിവർ സംസാരിച്ചു. പരിശീലന ക്യാമ്പ് കടയ്ക്കൽ: 'ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി എങ്ങനെ സംരക്ഷിക്കാം' എന്ന വിഷയത്തിൽ കുമ്മിൾ ഗ്രാമ പഞ്ചായത്ത് ബോധവത്കരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മ​െൻറലി ചലഞ്ച്ഡുമായി ചേർന്ന് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഇ. നസീറാബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. രാജീവ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. കൃഷ്ണൻകുട്ടി, പി.ടി. ലീലാമ്മ, രജിതകുമാരി, സുദർശനൻ, മധുസൂദനൻ പത്മജ, സജീനാബീവി എന്നിവർ സംസാരിച്ചു. സുരേഷ്കുമാർ, മഞ്ജുറാണി, ബിനു, പ്രിയങ്ക എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story